ചെന്നൈ: ഇഷ്ടിക കളത്തില്‍ ശമ്പളം ലഭിക്കാതെ മുതലാളിമാരുടെ അടിമകളായി ദിവസവും 20 മണിക്കൂറിലേറെ തൊഴില്‍ ചെയ്ത 300 ഓളം തൊഴിലാളികളെ രക്ഷപ്പെടുത്തി. ഒഡീഷയില്‍ നിന്നും എത്തിയ കുടുംബങ്ങളാണ് ജീവിതചെലവിനായി ചെങ്കല്‍ച്ചൂളയില്‍ പണി ചെയ്യുന്നത്. രക്ഷപ്പെടുത്തിയവരില്‍ 88 ഓളം കുട്ടികളുമുണ്ടായിരുന്നു.
കഴിഞ്ഞ നവംബറിലാണിവര്‍ തമിഴ്നാട്ടിലെത്തിയത്. ഓരോ കുടുംബത്തിനും 12,000 രൂപ മുന്‍കൂര്‍ നല്‍കി ഇഷ്ടിക ചൂള ഉടമ ഇവരെ ചൂഷണം ചെയ്ത് വരികയായിരുന്നു. ഇഷ്ടികയുണ്ടാക്കുന്നതിന് നൂറ്റി ഒന്നോളം കുടുംബങ്ങള്‍ക്ക് ആഴ്ചയില്‍ 200 രൂപയാണ് വേതനമായി ലഭിച്ചിരുന്നത്. ഇഷ്ടിക വാഹനങ്ങളില്‍ കയറ്റുന്നവര്‍ക്കാകട്ടെ ആഴ്ചയില്‍ 240 രൂപയും. ചൂള തൊഴിലാളികളില്‍ ഒരാളെ ഉടമ മര്‍ദ്ദിക്കുകയും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതോടെയാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്. തുടര്‍ന്ന് ഇന്റര്‍നാഷണല്‍ ജസ്റ്റിസ് മിഷന്‍ പോലീസിനെ ഇക്കാര്യമറിയിക്കുകയായിരുന്നു.
ഒഡീഷയില്‍ വരള്‍ച്ച ബാധിച്ചതിനെ തുടര്‍ന്ന് അവിടെ നിന്നും ജീവിക്കാനായി പാലായനം ചെയ്തതാണ് തങ്ങളെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഓരോ കുടുംബത്തിനും പുനരധിവാസത്തിനായി 20,000 രൂപ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കി. ഇവരെ തിരിച്ച് നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
Post Your Comments