മനാമ● ബഹ്‌റൈന്‍-കോഴിക്കോട് റൂട്ടില്‍ നോണ്‍-സ്റ്റോപ് സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ജൂണ്‍ ഒന്നു മുതലാണ് പുതിയ സര്‍വീസുകള്‍ ആരംഭിക്കുന്നത്.
ഉച്ചയ്ക്ക് 2.45 ന് ബഹ്‌റൈനില്‍ നിന്ന് പുറപ്പെട്ട് 9.35 ന് കോഴിക്കോടെത്തുന്ന IX474 വിമാനം രാത്രി 12.05ന് കൊച്ചിലെത്തും. നിലവിലെ കൊച്ചി-കോഴിക്കോട്-ബഹ്‌റിൻ വിമാനത്തിന്റെ സമയത്തിൽ മാറ്റമുണ്ടാകില്ലെന്നും എയര്‍ ഇന്ത്യ എക്സ്പ്രസ് പ്രസ്താവനയില്‍ അറിയിച്ചു.
30 കിലോ ബാഗേജ് യാത്രക്കാര്‍ക്ക് സൗജന്യമായി കൊണ്ടുപോകാം. 10 ദിനാർ നൽകി 5 കിലോയും 20 ദിനാർ നൽകി 10 കിലോ അധിക ബാഗേജും കമ്പനി അനുവദിക്കുന്നുണ്ട്.
നിലവില്‍ ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യ തിങ്കൾ, ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിൽ ഡല്‍ഹിയിലേക്ക് നോണ്‍-സ്റ്റോപ് സര്‍വീസുകള്‍ നടത്തുന്നുണ്ട്.
Post Your Comments