ദമാം ● സൗദി അറേബ്യയുടെ ദേശിയ എണ്ണക്കമ്പനി സൗദി അരാംകോ രാജ്യത്ത് പുതിയ മൂന്നു എണ്ണ പാടങ്ങള്‍ കണ്ടെത്തി അറേബ്യന്‍ ഉള്‍കടലില്‍ നിലവിലെ ബെറി ഗ്യാസ് പാടത്തിനു സമീപവും, ഗവാര്‍ പാടത്തിനു സമീപവും, കിഴക്കന്‍ പ്രവിശ്യയിലെ റബുഹുല്‍ ഖാലി മരുഭൂമിയിലാണ് പുതിയ എണ്ണ പാടങ്ങള്‍ കണ്ടെത്തിയാതെന്ന് ഊര്‍ജ്ജ മന്ത്രിയും അരാംകോ ചെയര്‍മാന്‍ കൂടിയായ ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു. കൂടാതെ ഇവിടങ്ങളില്‍ പുതിയ രണ്ട് പുതിയ വാതക മേഖലകളും കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ എണ്ണ പാടങ്ങള്‍ക്കായി നിക്ഷേപവും പര്യ വേഷണവും തുടരുമെന്നും അദ്ദേഹം പറഞ്ഞു .കുറഞ്ഞ എണ്ണവിലക്കിടയിലും എണ്ണ ഉല്‍പാദനവും വാതക സംസ്‌കരണവും റെക്കോര്‍ഡ് ഉയരങ്ങളില്‍ എത്തിയതായും മന്ത്രി വ്യക്തമാക്കി.
പുതിയ കണ്ടെത്തല്‍ ഹൈഡ്രോ കാര്‍ബണ്‍ ബന്ധപ്പെട്ട ഉര്‍ജ്ജ മേഖലകളില്‍ പുത്തന്‍ ഉണര്‍വ് നല്‍കുമെന്നും സാമ്പത്തിക രംഗത്ത് കുതിച്ചു ചാട്ടം ഉണ്ടാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
പ്രതിദിനം ശരാശരി 10.2 ദശലക്ഷം ബാരല്‍ എണ്ണയാണ് അരാംകോ കഴിഞ്ഞ വര്‍ഷം ഉല്‍പാദിപ്പിച്ചത്.
Post Your Comments