Business

ഖാദി വ്യവസായത്തില്‍ വന്‍ വര്‍ദ്ധനവ്

ന്യൂഡല്‍ഹി : ഖാദി വ്യവസായത്തില്‍ വന്‍ വര്‍ദ്ധനവ്. ഖാദി വ്യവസായത്തില്‍ 2015-2016 കാലഘട്ടത്തില്‍ 14% ശതമാനം വര്‍ദ്ധനവുമായി 37,935 കോടി വരുമാനമുണ്ടാക്കിയെന്ന് ടൈംസ് ഓഫ് ഇന്ത്യ കണക്കുകള്‍ പറയുന്നു. എന്നാല്‍ ഇന്ത്യയുടെ എഫ്എംസിജി വ്യവസായങ്ങളുടെ വില്‍പ്പന മോശമായിരുന്നു. അതേസമയം രാംദേവിന്റെ പതംഞ്ജലി ആയുര്‍വേദ കഴിഞ്ഞ വര്‍ഷത്തേക്കാളും ഈ വര്‍ഷം ഇരട്ടി വരുമാനമായി 5,000 കോടി ലാഭമുണ്ടാക്കി.

മറ്റ് എഫ്എംസിജി കമ്പനികളുടെ ഉത്പന്നങ്ങള്‍ സ്വന്തം പ്ലാന്റില്‍ നിര്‍മ്മിയ്ക്കുമ്പോള്‍ ഖാദി വ്യവസായം അവരുടെ ഉത്പന്നങ്ങള്‍ നിര്‍മ്മിയ്ക്കാന്‍ 7 ലക്ഷത്തോളം കുടില്‍ വ്യവസായ യൂണിറ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഈ യൂണിറ്റുകള്‍ക്ക് വേണ്ട സാമ്പത്തിക സഹായം ലഭ്യമാകുന്നത് പ്രധാനമന്ത്രിയുടെ എംപ്ലോയ്‌മെന്റ് ജനറേഷന്‍ പ്രോഗ്രാമിലൂടെയാണ്.

ഖാദി ഫാബ്രിക് ആന്‍ഡ് ഗാര്‍മെന്റ് 29% ശതമാനം വളര്‍ച്ച കൈവരിച്ച് ആദ്യമായി 1500 കോടി നേടി. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡട്രീസ് കമ്മീഷന്‍ ഓണ്‍ലൈന്‍ മേഖലയില്‍ സജീവമാകുന്നതിന്റെ ഭാഗമായി പേറ്റിഎമ്മുമായി കൈകോര്‍ക്കുകയാണ്. കൂടാതെ ഖാദിയുടെ 20 ഓളം ഫ്രാഞ്ചെയ്‌സികള്‍ കൊല്‍ക്കത്തയിലും മുംബൈയിലും ഭാവിയില്‍ ഡല്‍ഹിയിലും വരാനൊരുങ്ങുകയാണ്.

കടപ്പാട് : ടൈംസ് ഓഫ് ഇന്ത്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button