KeralaNews

നിര്‍ധന രോഗികളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ ഷിനുവിന്റെ ‘ജീവന്‍ രക്ഷായാത്ര’

അങ്കമാലി: നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സക്കായി പണം കണ്ടെത്തുക എന്ന ലക്ഷത്തോടെ ദീര്‍ഘദൂര ഓട്ടക്കാരന്‍ എസ്എസ് ഷിനു നടത്തുന്ന കേരളാ മാരത്തണ്‍ പുരോഗമിക്കുന്നു. ഷിനുവിന്റെ ജീവന്‍ രക്ഷാ ഫൗണ്ടേഷന്റെയും, ദേശീയ സംഘടയായ നന്മയുടേയും ആഭിമുഖ്യത്തിലാണ് ജീവന്‍ രക്ഷായാത്ര എന്ന പേരിൽ മാരത്തണ്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 28ന് വയനാട്ടില്‍ നിന്നുമാണ് മാരത്തണിന് തുടക്കം കുറിച്ചത്.

നിര്‍ധനരായ പതിനൊന്ന് രോഗികള്‍ക്ക് ധനസഹായം നല്‍കുന്നതിന് വേണ്ടിയാണ് ഷിനുവിന്റെ ഈ സംരംഭം. ഓട്ടത്തിനിടയിൽ പ്രദേശവാസികൾ ചെറിയ തുകകൾ സംഭാവനയായി നൽകാറുണ്ട്. ഇത് നിർധനരായ
രോഗികൾക്ക് സഹായമാകും എന്ന് ഷിനു പറയുന്നു.ഇതിനോടകം വിവിധ ഭാഗങ്ങളിലായി എണ്‍പത്തി ആറായിത്തോളം കിലോമീറ്ററുകള്‍ പിന്നിട്ട സംഘത്തിന് 30 ലക്ഷത്തോളം രൂപയുടെ സഹായധനം സമാഹരിക്കാനായതായി ഷിനു പറയുന്നു.

shortlink

Post Your Comments


Back to top button