അടുത്ത മാസം ഒറ്റ വിക്ഷേപണത്തില്‍ 22 ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. ഐ.എസ്.ആര്‍.ഒ അദ്ധ്യക്ഷന്‍ കിരണ്‍ കുമാര്‍ അറിയിച്ചതാണ് ഇക്കാര്യം.
പുനരുപയോഗിക്കാവുന്ന ബഹിരാകാശപേടകത്തിന്‍റെ പരീക്ഷണ വിക്ഷേപണം വിജയമായിരുന്നു എന്നും കിരണ്‍ കുമാര്‍ അറിയിച്ചു.
22 ഉപഗ്രഹങ്ങളില്‍ 3 എണ്ണം ഇന്ത്യയുടെ ഉപഗ്രഹങ്ങള്‍ ആയിരിക്കുമെന്നും ബാക്കിയുള്ളവ മറ്റു രാജ്യങ്ങളില്‍ നിന്നുള്ള വാണിജ്യ ഉപഗ്രഹങ്ങള്‍ ആയിരിക്കുമെന്നും കിരണ്‍ കുമാര്‍ പറഞ്ഞു. പി.എസ്.എല്‍.വി സി-34 ഉപയോഗിച്ച് നടത്തുന്ന പ്രസ്തുത വിക്ഷേപണത്തില്‍ അമേരിക്ക, കാനഡ, ജര്‍മ്മനി, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉപഗ്രഹങ്ങളും ഉള്‍പ്പെടും.
ഇതിനു മുമ്പ് 2008-ല്‍ ഐ.എസ്.ആര്‍.ഒ ഒറ്റ വിക്ഷേപണത്തില്‍ 10 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്തേക്ക് വിജയകരമായി അയച്ചിരുന്നു.
Post Your Comments