കൊച്ചി ● രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനികളില്‍ ഒന്നായ ഇന്‍ഡിഗോ കൊച്ചി-മസ്ക്കറ്റ് റൂട്ടില്‍ പ്രതിദിന സര്‍വീസ് ആരംഭിക്കുന്നു. ജൂണ്‍ ഒന്ന് മുതലാണ് സര്‍വീസ് ആരംഭിക്കുന്നത്. ഇന്‍ഡിഗോയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നുള്ള വിവരമനുസരിച്ച് 5,999 രൂപ മുതലാണ് ടിക്കറ്റ് നിരക്കുകള്‍.
വൈകുന്നേരം 6.50 ന് (ഇന്ത്യന്‍ സമയം) കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന 6E 83 വിമാനം രാത്രി 9 മണിക്ക് (പ്രാദേശിക സമയം) മസ്ക്കറ്റിലെത്തും. മടക്കവിമാനമായ 6E 84 രാത്രി 10.15 ന് മസ്കറ്റില്‍ നിന്ന് പുറപ്പെട്ട് പുലര്‍ച്ചെ 3.40 ന് കൊച്ചിയിലെത്തും.
നിലവില്‍ മുംബൈയില്‍ നിന്ന് മാത്രമാണ് ഇന്‍ഡിഗോ മസ്ക്കറ്റിലേക്ക് സര്‍വീസ് നടത്തുന്നത്.
ഏകദേശം 450,000 ത്തോളം മലയാളികളാണ് ഒമാനിലുള്ളത്.
Post Your Comments