മനാമ : ഗള്‍ഫ് എയര്‍ വിമാനം ആകാശച്ചുഴിയില്‍ വീണതിനെത്തുടര്‍ന്ന് നിരവധി യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റു. ഫിലിപ്പൈന്‍സ് തലസ്ഥാനമായ മനിലയില്‍ നിന്ന് ബഹ്‌റൈനിലേക്ക് വന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 247 യാത്രക്കാരാണ് ജി.എഫ് 155 വിമാനത്തില്‍ ഉണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. സംഭവത്തെത്തുടര്‍ന്ന് വിമാനം ഇന്ത്യയിലെ മുംബൈയിലേക്ക് തിരിച്ചുവിട്ടു. സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം വിമാനം മുംബൈ വിട്ടതായി ഗള്‍ഫ് എയര്‍ പ്രസ്താവനയില്‍ അറിയിച്ചു.
Post Your Comments