KeralaNews

ഈസ്റ്റ്‌ കോസ്റ്റ് ഡെയിലിയുടെ പേരില്‍ യുവതിയ്ക്കെതിരെ വ്യാജപ്രചാരണം

തിരുവനന്തപുരം● ഈസ്റ്റ്‌ കോസ്റ്റ് ഡെയിലിയുടെ പേരില്‍ യുവതിയ്ക്കെതിരെ ഫേസ്ബുക്കില്‍ വ്യാജപ്രചാരണം. ഈസ്റ്റ്‌ കോസ്റ്റ് ഡെയിലിയുടെ ഫേസ്ബുക്ക്‌ പ്രമോഷന്‍ ഗ്രാഫിക് കാര്‍ഡുകള്‍ ദുരുപയോഗം ചെയ്താണ് തൃശൂര്‍ സ്വദേശിനിയായ ശോഭിക മോഹന്‍ എന്ന യുവതിയ്ക്കെതിരെ അനു ഒറ്റപ്പാലം എന്ന അന്‍സാര്‍ അപകീര്‍ത്തികരമായ തരത്തില്‍ വ്യാജപ്രചാരണം നടത്തുന്നത്.

SWADESH

ഈസ്റ്റ്‌ കോസ്റ്റ് ഡെയിലി മുന്‍കാലങ്ങളില്‍ പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് ഗ്രാഫിക് കാര്‍ഡുകളില്‍ യുവതിയുടെ ചിത്രങ്ങള്‍ എഡിറ്റ്‌ ചെയ്തു ചേര്‍ത്താണ് പ്രചാരണം. ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസിലെ യുവതിയാണ് ഇതെന്ന് പറഞ്ഞാണ് പ്രചാരണം. ‘മഴത്തുള്ളി’ എന്ന പേരിലുള്ള അനു ഒറ്റപ്പാലത്തിന്റെ ഫേസ്ബുക്ക്‌ ഐ.ഡിയില്‍ നിന്നാണ് വ്യാജ പ്രചാരണം നടക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഫേക്ക് ഐ.ഡികളില്‍ നിന്നും നിരവധി ഗ്രൂപ്പുകളില്‍ ഇയാള്‍ ഈ വ്യാജവാര്‍ത്ത ഷെയര്‍ ചെയ്തിട്ടുണ്ട്. ഇതിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് ഈസ്റ്റ്‌ കോസ്റ്റ് ഡെയിലി.

നേരത്തേയും ഈസ്റ്റ്‌ കോസ്റ്റ് ഡെയിലിയുടെ പേരില്‍ വ്യാജ പ്രചാരണം ഉണ്ടായിട്ടുണ്ട്. ഇത്തരം വ്യാജ വാര്‍ത്തകളില്‍ വായനക്കാര്‍ ജാഗ്രത പാലിക്കണമെന്നും ഇത്തരം ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നതിന് മുന്‍പ് Eastcoastdaily.com അല്ലെങ്കില്‍ Facebook.com/eastcoastdaily സന്ദര്‍ശിച്ച് ആധികാരികത ഉറപ്പുവറുത്തണമെന്നും വായനക്കാരോട് അഭ്യര്‍ഥിക്കുന്നു.

ശോഭികയും അനു ഒറ്റപ്പാലവും (അന്‍സാര്‍) നേരത്തെ പരിചയക്കാരായിരുന്നുവെന്ന് പറയപ്പെടുന്നു. തന്നെ വിവാഹം കഴിക്കാമെന്ന്  അന്‍സാര്‍ വാഗ്ദാനം ചെയ്തിരുന്നതായും എന്നാല്‍ ഇയാള്‍ ഒരു ദുഷ്ടനാണെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് താന്‍ ഇതില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്ത വീഡിയോയില്‍ ശോഭിക പറഞ്ഞിരുന്നു. ഈ ബന്ധത്തില്‍ നിന്നുള്ള പ്രതികാരമായാണ് വ്യാജപ്രചാരണം എന്നാണ് ശോഭിക പറയുന്നത്. അന്‍സാര്‍ അയാളുടെ ഉമ്മയുടെ മുന്നില്‍വച്ച് തന്നെ അതിക്രൂരമായി മര്‍ദ്ദിച്ചതായും യുവതി ആരോപിക്കുന്നു. ഇവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് വ്യജ ഫേസ്ബുക്ക്‌ പ്രൊഫൈലുകള്‍ നിര്‍മ്മിച്ചും ഇയാള്‍ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതായി യുവതി പറയുന്നു. ഇയാള്‍ക്കെതിരെ യുവതി സൈബര്‍ സെല്ലില്‍ പരാതി പരാതി നല്‍കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button