മൊറൈദാബാദ് : ക്രിക്കറ്റ് കളിക്കിടെ മേലുദ്യോഗസ്‌ഥന്റെ മേല്‍ പന്ത് തട്ടിയെന്ന് ആരോപിച്ച് ആറു കുട്ടികളെ പോലീസ് തടഞ്ഞുവെച്ചു. മൊറൈദാബാദിലെ പോലീസ് ട്രെയിനിങ് സ്‌കൂളിലെ ഇന്‍സ്‌പെക്‌ടര്‍ ജനറലായ ബി.ആര്‍ മീണയാണ് നിസാര കാരണത്തിന് അധികാരം ദുര്‍വിനിയോഗം ചെയ്‌തത്.
പോലീസ് ട്രെയിനിങ് സ്‌കൂളില്‍ കുട്ടികള്‍ ക്രിക്കറ്റ് കളിയ്‌ക്കുന്നതിനിടെയാണ് മീണയുടെ ദേഹത്ത് ബോള്‍ പതിച്ചത്. കുട്ടികളെ കയ്യോടെ പിടികൂടാന്‍ ഉദ്യോഗസ്‌ഥന്‍ ഉത്തരവിട്ടുവെങ്കിലും കുട്ടികള്‍ ഓടിരക്ഷപെട്ടു. തുടര്‍ന്ന് ഇവരെ പോലീസ് സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ആറു മണിക്കൂറുകള്‍ക്ക് ശേഷം മാതാപിതാക്കളെത്തിയാണ് കുട്ടികളെ മോചിപ്പിച്ചത്. എന്നാൽ പോലീസ് ഗ്രൗണ്ട് അനുമതിയില്ലാതെ ഉപയോഗിച്ചതിനാണ് കുട്ടികളെ പിടിച്ചതെന്നാണ് പോലീസ് വിശദീകരണം.
Post Your Comments