KeralaNews

ചെങ്ങന്നൂർ കൊലപാതകം : മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി

ചെങ്ങന്നൂർ : മകൻ കൊലപ്പെടുത്തിയ പ്രവാസി മലയാളി ജോയി വി ജോണിന്‍റെ മൃതാവശിഷ്ടങ്ങൾ കണ്ടെത്തി. ചെങ്ങന്നൂർ‍ പ്രയാർ ഇടക്കടവിൽ നിന്നാണ് മൃതാവശിഷ്ടങ്ങൾ കണ്ടെത്തിയത്. ഇവിടെ പോലീസ് പരിശോധന നടത്തിവരികയാണ്. പമ്പയിലെ ആറന്മുള ആറാട്ടുപുഴ പാലത്തിന് കീഴിലാണ് അവശിഷ്ടങ്ങൾ ഇട്ടതെന്നായിരുന്നു മകൻ ഷെറിൻ ജോൺ പോലീസിനോട് പറഞ്ഞിരുന്നത്.

എന്നാല്‍ അന്വേഷണവുമായി സഹകരിക്കാത്ത ഷെറിന്‍ പരസ്പരവിരുദ്ധമായ മൊഴിയാണ് നല്‍കുന്നത്. മൃതദേഹ അവശിഷ്ടങ്ങള്‍ കോട്ടയത്ത് ഉപേക്ഷിച്ചു എന്ന് മൊഴി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കോട്ടയത്തേക്കും തിരിച്ചിടുണ്ട്. ഇതിനിടെ ഷെറിന്റെ അമ്മ മറിയാമ്മയെയും സഹോദരന്‍ ഡോ. ഷെറിലിനെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു.

കൊലപാതകത്തിനുശേഷം ജോയിയുടെ ശരീരം 20 ലീറ്റര്‍ പെട്രോള്‍ ഉപയോഗിച്ച്‌ കത്തിച്ചുവെന്നാണ് ഷെറിന്‍ മൊഴിനല്‍കിയത്. എന്നാല്‍ ഇത്രയും പെട്രോള്‍‍ ഉപയോഗിച്ചാല്‍ വലിയ അഗ്നിബാധ ഉണ്ടാകും. അതിനാല്‍ 20 ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു

shortlink

Post Your Comments


Back to top button