Uncategorized

നരേന്ദ്ര മോദി വിഭാവനം ചെയ്ത പദ്ധതിയെ മാതൃകയാക്കി ബഹ്‌റൈന്‍

മനാമ ● ഇന്ത്യന്‍ യുവാക്കളെ തൊഴില്‍ തേടുന്നതിന് പകരം തൊഴിൽ സൃഷ്ടിക്കുന്നവരാക്കാന്‍ ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച ‘സ്റ്റാർട്ട്‌ അപ്പ്‌ ഇന്ത്യ’ എന്ന പദ്ധതിയെ മാതൃകയാക്കി ജി.സി.സി രാജ്യമായ ബഹ്‌റൈന്‍. പദ്ധതിയുടെ മാതൃകയില്‍ നിക്ഷേപകരെ ആകര്‍ഷിക്കാനുള്ള പദ്ധതി ബഹ്‌റൈനിലും നടപ്പാക്കാനാണ് ആലോചിക്കുന്നതെന്ന് ഇന്ത്യ സന്ദർശിക്കുന്ന ബഹ്റിൻ എക്കണോമിക് ഡവലപ്മെന്റ്റ് ബോർഡ് (ഇ ഡി ബി ) മാനേജിംഗ് ഡയറക്ടര്‍ സൈമൺ ഗൽപിൻ പറഞ്ഞു.

ധനകാര്യ രംഗം, വീഡിയോ ഗെയിം നിര്‍മ്മാണം എന്നീ മേഖലകളില്‍ പുതിയ നിക്ഷേപകരെ ആകര്‍ഷിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

അതേസമയം, ഇന്ത്യന്‍ സന്ദര്‍ശിക്കുന്ന ബഹ്റിൻ വാണിജ്യ, വ്യവസായ, ടൂറിസം വകുപ്പ് മന്ത്രി സയെദ് ബിൻ റാഷിദ് അൽ സയാനി ഇന്ത്യൻ വാണിജ്യ വകുപ്പ് മന്ത്രി നിർമ്മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ബഹ്റിന്റെ പ്രധാനപ്പെട്ട ഒരു പങ്കാളിയാണ് ഇന്ത്യയെന്നും സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ പദ്ധതിയുടെ വിജയത്തിനായി ജി.സി.സി. രാജ്യങ്ങളിൽ പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിൽ നിരവധി നിക്ഷേപസാധ്യതകൾ ബഹ്റിനിലുണ്ടെന്നും അവ വിനിയോഗിക്കണമെന്നും നിർമ്മല സീതാരാമനും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button