KeralaNews

കൂടിക്കാഴ്ച സൗഹാര്‍ദ്ദപരം; ‘ഇത് നിങ്ങളുടെ വീടായി കരുതൂ’ എന്ന് മോദി

ന്യൂഡല്‍ഹി ● പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തു. രാജ്യത്തിന് മാതൃകയാകാന്‍ കേരളത്തിന് സാധിക്കുമെന്ന് കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞു. ആധാർ, ജൻധൻ, മൊബൈൽ സേവനങ്ങൾ ഏകോപിപിക്കും. ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമായി എല്ലാ വീടുകളിലും ഇന്റർനെറ്റ് എത്തിക്കാൻ ശ്രമിക്കും. റബ്ബറിന് താങ്ങുവില ഉറപ്പാക്കാന്‍ കേന്ദ്രം സഹായം വാഗ്ദാനം ചെയ്തു. റബ്ബറിന് താങ്ങുവില എന്ന ആവശ്യത്തിന് കേന്ദ്രം തത്വത്തില്‍ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു.

പശ്ചിമഘട്ട സംരക്ഷണത്തില്‍ ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അനാവശ്യ വിവാദം വേണ്ട. പ്രശ്നങ്ങള്‍ തമിഴ്‌നാടുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവ് ഇല്ലെന്ന റിപ്പോര്‍ട്ട് തള്ളിക്കളയേണ്ടതില്ലെന്നും പിണറായി പറഞ്ഞു.

ഗെയ്ല്‍ പൈപ്പ് ലെന്‍ പദ്ധതിയുടെ തടസങ്ങള്‍ നീക്കുമെന്ന് കേന്ദ്രത്തെ മുഖ്യമന്ത്രി അറിയിച്ചു.പണവുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ ചൂണ്ടിക്കാണിച്ചപ്പോൾ ‘ഇത് നിങ്ങളുടെ വീടായി കരുതൂ’ എന്ന് മോദി പറഞ്ഞതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സി.പി.എം-ബി.ജെ.പി സംഘര്‍ഷം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് മോദി ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയെന്ന നിലയിൽ ഇരുപക്ഷത്തെയും വിളിച്ച് പ്രശ്നപരിഹാരം നടത്തിക്കൂടെയെന്ന് മോദി ചോദിച്ചു. നിങ്ങളുടെ നിങ്ങളുടെ ആളുകളോട് നിങ്ങൾ പറഞ്ഞ് സഹകരിപ്പിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടു. ഞങ്ങളുടെ ആളുകളുടെ കാര്യം ഞാനും നോക്കാമെന്ന് അറിയിച്ചു. വേണ്ടെത് ചെയ്യാമെന്ന് മോദി മറുപടി നല്‍കിയതായും പിണറായി പറഞ്ഞു.

ചരക്കു സേവന നികുതി ബില്ലിന് ധനമന്ത്രി കേരളത്തിന്റെ പിന്തുണ തേടി. ബില്‍ രാജ്യസഭയില്‍ പാസാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും പിന്തുണ വേണമെന്ന് ജെയ്റ്റലി ആവശ്യപ്പെട്ടു. വിഷയം ചര്‍ച്ച ചെയ്ത ശേഷം നിലപാട് അറിയിക്കാമെന്ന് പറഞ്ഞതായും പിണറായി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button