India

ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പഞ്ചായത്ത്‌ പ്രസിഡന്റ് അറസ്റ്റില്‍

ബംഗളൂരു: പഞ്ചായത്ത് ഓഫീസില്‍വച്ച് ജീവനക്കാരിയെ കടന്നു പിടിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച പഞ്ചായത്ത്‌ പ്രസിഡന്റ് അറസ്റ്റില്‍. കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ ജെ.ഡി.എസ്  പഞ്ചായത്ത്‌ പ്രസിഡന്റ് ചന്ദഹാസ (30) ആണ് പിടിയിലായത്. ഇയാളുടെ അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റര്‍ ചെയ്ത പോലീസ് ഇയാളെ അറസ്റ് ചെയ്തു. വൈകുന്നേരം ആറു മണിയോടെയാണ് പീഡനശ്രമം ഉണ്ടായത്. ഗ്രൂപ്പ് ഡി ജീവനക്കാരിക്കെതിരേയാണ് അതിക്രമം ഉണ്ടായത്. ഇവര്‍ സഹപ്രവര്‍ത്തകരെ ഇക്കാര്യം അറിയിച്ചു. തുടര്‍ന്ന് പഞ്ചായത്ത് ജീവനക്കാര്‍ സംയുക്തമായാണ് പ്രസിഡന്റിനെതിരേ പരാതി നല്‍കുകയയിരുന്നു.

shortlink

Post Your Comments


Back to top button