തിരുവനന്തപുരം ● ജൈവകൃഷിക്ക് പ്രാധാന്യം നല്‍കി കേരളത്തെ ജൈവ സംസ്ഥാനമാക്കുവാനുള്ള നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍. പി.ആര്‍ ചേംമ്പറില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിലവില്‍ വന്ന തണ്ണീര്‍ത്തട സംരക്ഷണ നിയമം പൂര്‍ണ്ണമായും പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായി ഡേറ്റാ ബാങ്ക് ആറു മാസത്തിനകം തയ്യാറാക്കി പ്രസിദ്ധീകരിക്കും. കാര്‍ഷികമേഖലയിലെ പ്രകൃതിക്ഷോഭങ്ങള്‍ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ദുരിതാശ്വാസം സമയബന്ധിതമായി നല്‍കുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നെല്ലുത്പാദനം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി തരിശിട്ടിരിക്കുന്ന കൃഷി സ്ഥലങ്ങളുടെ മാപ്പിംഗ് നടത്തി വിസ്തൃതി കണ്ടെത്തി കൃഷി യോഗ്യമാക്കും കൂടാതെ കരനെല്ല് കൃഷി കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ വേണ്ട നടപടി സ്വീകരിക്കും.
കാര്‍ഷിക ഗവേഷണഫലങ്ങള്‍ യഥാസമയം കര്‍ഷകരില്‍ എത്തിക്കുന്നതിന്റെ ഭാഗമായി കേരള കാര്‍ഷികസര്‍വ്വകലാശാലയും കൃഷിവകുപ്പും ഫലപ്രദമായി യോജിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള സംവിധാനം നടപ്പില്‍ വരുത്തും. വെള്ളയാണി കാര്‍ഷിക കോളേജില്‍ നിലവിലുള്ള പച്ചക്കറികളിലെ വിഷാംശം കണ്ടെത്താനുള്ള ശാസ്ത്രീയ പരിശോധനാ സംവിധാനം വിപുലീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. കൃഷിവകുപ്പിന്റെ ഫാമുകളിലേയും കൃഷി അനുബന്ധ പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഉല്‍പന്നങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതിന് എല്ലാ ജില്ലകളിലും അഗ്രിഷോപ്പുകള്‍ ആരംഭിക്കും. തൃശ്ശൂര്‍-പൊന്നാനി കോള്‍ വികസന പദ്ധതി, കൂട്ടനാട് പാക്കേജ് തുടങ്ങിയവ പൂര്‍ത്തികരിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ഷികവൃത്തിയോട് ആഭിമുഖ്യം വളര്‍ത്തുന്നതിന്റെ ഭാഗമായി കൃഷി പാഠ്യവിഷയമാക്കാന്‍ വേണ്ട നടപടികള്‍ തുടങ്ങും. നാളീകേര ഉല്പന്നങ്ങളുടെ വൈവിദ്ധ്യവല്‍ക്കരണത്തിന്റെ പ്രോത്സാഹനര്‍ത്ഥം നീരയുടെ ഉത്പാദനവും വിപണനവും വ്യാപിപ്പിക്കുമെന്നും മന്ത്രി സുനില്‍കുമാര്‍ പറഞ്ഞു.
Post Your Comments