Kerala

ഏത് ബഹുരാഷ്ട്ര കുത്തക വന്നാലും സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി

കണ്ണൂര്‍ ● കേരളത്തില്‍ വ്യവസായം തുടങ്ങാന്‍ ഏത് ബഹുരാഷ്ട്ര കുത്തക വന്നാലും സ്വീകരിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. സംസ്ഥാന താല്‍പര്യവും പ്രകൃതി സംരക്ഷണവും ഉറപ്പാക്കി മാത്രമേ ഇവര്‍ക്ക് അനുമതി നല്‍കുകയുള്ളൂവെന്നും കണ്ണൂര്‍ പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ ജയരാജന്‍ പറഞ്ഞു.

ആരെയും അടച്ചാപേക്ഷിക്കുന്നത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നയമല്ലെന്നും വ്യവസായം തുടങ്ങാൻ ആർക്കും ധൈര്യപൂർവം കടന്നുവരാമെന്നും ജയരാജന്‍ വ്യക്തമാക്കി. എന്നാല്‍ അതിന്റെ പേരില്‍ അഴിമതി നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button