ന്യൂഡല്‍ഹി ● മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച. പ്രധാനമന്ത്രിയ്ക്ക് ഉപഹാരമായി ആറന്മുളക്കണ്ണാടി പിണറായി വിജയന്‍ സമ്മാനിച്ചു.
കേരളത്തിന്റെ മുന്നോട്ടു പോക്കിൽ കേന്ദ്ര ഗവർമെന്റിന്റെ സഹകരണം അതിപ്രധാനമാണ്. ആരോഗ്യകരമായ കേന്ദ്ര-സംസ്ഥാന ബന്ധം യാഥാർത്ഥ്യമാകണം. ഫെഡറൽ സമ്പ്രദായത്തിന്റെ അന്തഃസത്ത കാത്തു സൂക്ഷിക്കലും അനിവാര്യമായ കടമയാണ്. അതിലേക്കുള്ള മുതൽക്കൂട്ടായാണ് ഈ കൂടിക്കാഴ്ച്ചയെ കാണുന്നതെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
മുഖ്യമന്ത്രിയായ ശേഷം ആദ്യമായി തലസ്ഥാന നഗരിയിലെത്തിയ പിണറായി വിജയന് കേരള ഹൗസില്‍ ഉജ്ജ്വല സ്വീകരണമാണ് ലഭിച്ചത്. തുടര്‍ന്ന് അദ്ദേഹം രാഷ്‌ട്രപതി, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് എന്നിവരുമായും കൂടിക്കാഴ്ച നടത്തി.
Post Your Comments