International

16 കാരിയെ 30 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തു

റിയോ-ഡി-ജനീറോ ● 16 കാരിയെ 30 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തതായി പരാതി. കഴിഞ്ഞ വാരാന്ത്യം ബ്രസീലിലാണ് സംഭവം. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം സംഘം അതിക്രമത്തിന്റെ വീഡിയോയും ചിത്രങ്ങളും ട്വിറ്ററില്‍ പോസ്റ്റ്‌ ചെയ്യുകയായിരുന്നു.

ശനിയാഴ്ച തലസ്ഥാനമായ റിയോ-ഡി-ജനീറോയുടെ വടക്കുഭാഗത്തുള്ള ഒരു പട്ടണം സന്ദര്‍ശിക്കാനെത്തിയതായിരുന്നു പെണ്‍കുട്ടി. ഇവിടെ വച്ച് ആയുധധാരികളായ അക്രമികള്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പോലീസ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. തുടര്‍ന്ന് അബോധാവസ്ഥയിലായ പെണ്‍കുട്ടി ഞായറാഴ്ച രാവിലെയാണ് ബോധം വീണ്ടെടുത്തത്.

ബ്രസീലിയന്‍ സമൂഹമാധ്യമങ്ങളില്‍ ചൊവ്വാഴ്ചയാണ് അതിക്രമത്തിന്റെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബ്രസീലില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്.

shortlink

Post Your Comments


Back to top button