Kerala

കേരളത്തില്‍ പ്ലാസ്റ്റിക് പാര്‍ക്ക് അനുവദിക്കാം : എച്ച്.എന്‍ അനന്തകുമാര്‍

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ സ്ഥലം വിട്ടു തരികയാണെങ്കില്‍ കേരളത്തില്‍ പ്ലാസ്റ്റിക് പാര്‍ക്ക് അനുവദിക്കാമെന്ന് കേന്ദ്ര വളം-രാസവസ്തു മന്ത്രി എച്ച്.എന്‍ അനന്ത്കുമാര്‍. സംസ്ഥാന സര്‍ക്കാര്‍ രണ്ട് ഏക്കര്‍ സ്ഥലം ഒരുക്കിയാല്‍ പ്ലാസ്റ്റിക് മാലിന്യം സംസ്‌കരിക്കുന്ന പ്ലാസ്റ്റിക് വേസ്്റ്റ് മാനേജ്‌മെന്റ് സെന്റര്‍ കേന്ദ്രം അനുവദിക്കുമെന്നും അനന്തകുമാര്‍ പറഞ്ഞു.

ആയിരം കോടി രൂപയാണ് വിവിധ പ്ലാസ്റ്റിക് വ്യവസായ സംരംഭങ്ങള്‍ ഉള്‍പ്പെടുന്ന പ്ലാസ്റ്റിക് പാര്‍ക്കിനായി അനുവദിക്കുക. മരുന്നുകളുടെ ഉല്‍പാദനത്തിനായി സംസ്ഥാനത്ത് ഫാര്‍മ പാര്‍ക്ക് അനുവദിക്കാനും കേന്ദ്ര സര്‍ക്കാര്‍ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു. അഴിമതി നടത്താത്തതും അക്രമം പ്രോത്സാഹിപ്പിക്കാത്തതുമായ ഭരണം കാഴ്ച വെയ്ക്കാന്‍ അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനോട് അഭ്യര്‍ത്ഥിച്ചു. സംസ്ഥാനത്തെ ജനങ്ങളോടുള്ള താല്പര്യത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാരുമായി കേന്ദ്രം സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും അനന്തകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

shortlink

Post Your Comments


Back to top button