NewsIndia

അക്രമം കണ്ടാല്‍ ജനത്തിന് നിയമം കയ്യിലെടുക്കാം : ഡി.ജി.പി

ഛണ്ഡീഗഢ്: ആരെങ്കിലും സ്ത്രീകളെ അപമാനിക്കുകയോ കൊലപാതകം നടത്താന്‍ ശ്രമിക്കുകയോ ചെയ്താല്‍ ജനങ്ങള്‍ക്ക് നിയമംകയ്യിലെടുക്കാന്‍ അവകാശമുണ്ടെന്ന് ഹരിയാന ഡി.ജി.പി ഡോ.കെ.പി സിങ്ങ് ഐ.പി.എസ്. ഹരിയാനയില്‍ നടന്ന ഒരു പൊതുചടങ്ങിനിടെയാണ് ഡി.ജി.പി ഇത്തരമൊരു വിവാദ പ്രസ്താവന നടത്തിയത്. വിവാഹ ചടങ്ങിനിടെ കഴിഞ്ഞ ദിവസം ഹരിയാനയില്‍ ഒരു പെണ്‍കുട്ടിയെ ഒരു കൂട്ടം പുരുഷന്മാന്‍ അപമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡി.ജി.പി ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നാണ് കരുതുന്നത്.

ഡി.ജി.പി.യെ ബോളിവുഡ് സിനിമകള്‍ സ്വാധീനിച്ചതിന്റെ ഫലമായിട്ടാണ് ജനങ്ങളെ അക്രമത്തിലേക്ക് നയിക്കുന്ന പ്രസ്താവന നടത്തിയതെന്നും ഇദ്ദേഹത്തിനെതിരെ ഉടന്‍ നടപടിയെടുക്കണമെന്നും നിരവധിപേർ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ ഇതിനെ അനുകൂലിച്ചും ആളുകൾ രംഗത്തെത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button