India

സ്വന്തം വീട്ടില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ച് പതിനഞ്ചുകാരി കാമുകന് നല്‍കി

നവിമുംബൈ : സ്വന്തം വീട്ടില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ച് പതിനഞ്ചുകാരി കാമുകന് നല്‍കി. കാമുകന് ബൈക്ക് വാങ്ങാനാണ് പെണ്‍കുട്ടി സ്വര്‍ണ്ണം മോഷ്ടിച്ചത്. പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. നവിമുംബൈയില്‍ നടന്ന സംഭവത്തില്‍ പെണ്‍കുട്ടിയുടേയോ കാമുകന്റെയോ കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ, കഴിഞ്ഞ 9 ന് പെണ്‍ക്കുട്ടിയുടെ വീട്ടില്‍ നിന്നും 1.76 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നു ഈ സമയം പെണ്‍കുട്ടി മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍ തനിക്ക് മോഷണത്തെക്കുറിച്ച് ഒന്നുമറിയില്ല എന്നായിരുന്നു പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞത്. വീട്ടുകാര്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണം കാര്യമായി നടന്നിരുന്നില്ല. പിന്നീട് പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാതായി ഇതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയുടെ കാമുകനെക്കുറിച്ചുള്ള വിവരം സുഹൃത്തുകളില്‍ നിന്നും അറിഞ്ഞത്. അയാള്‍ അടുത്തിടെ ഒരു ബൈക്ക് വാങ്ങിയാതായും പൊലീസിന് വിവരം ലഭിച്ചത് സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബത്തിലെ അംഗമായ ഇയാള്‍ എങ്ങനെ ബൈക്ക് വാങ്ങിയെന്നത് പൊലീസിന് സംശത്തിനിടയാക്കി. അന്വേഷണത്തിനിടെ പെണ്‍കുട്ടി വീട്ടിലേക്ക് മടങ്ങി എത്തി. സഹോദരനോട് പിണങ്ങി വീടുവിട്ടിറങ്ങി റെയില്‍വേ സ്‌റ്റേഷനില്‍ രാത്രി കഴിച്ചുകൂട്ടി എന്നായിരുന്നു പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞത്. എന്നാല്‍ ഇതില്‍ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെ സംഭവം പുറത്തായത്.

 

 

 

shortlink

Post Your Comments


Back to top button