അഗര്‍ത്തല● സി.പി.എം ഭരിക്കുന്ന ത്രിപുരയിലെ പത്താംക്ലാസ് പാഠപുസ്തകത്തില്‍ നിന്ന് രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കുറിച്ച് പറയുന്ന ഭാഗങ്ങള്‍ ഒഴിവാക്കി. ത്രിപുര ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യുക്കേഷന്റെ പത്താം ക്ലാസ് ഹിസ്റ്ററി പുസ്തകത്തില്‍ നിന്നാണ് ഗാന്ധിജിയുടെ ഭാഗങ്ങള്‍ ഒഴിവാക്കിയിരിക്കുന്നത്.
അതേസമയം, ഇടതുപക്ഷം ഭരിക്കുന്ന സംസ്ഥാനത്തെ പുസ്തകത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആചാര്യനും പ്രശസ്ത തത്വചിന്തകനുമായ കാള്‍ മാക്‌സിനെ പ്രകീര്‍ത്തിക്കുന്നതായും ആരോപണമുണ്ട്. അഡോള്‍ഫ് ഹിറ്റ്‌ലര്‍, റഷ്യന്‍ വിപ്ലവം, ഫ്രഞ്ച് വിപ്ലവം, ക്രിക്കറ്റിന്റെ പിറവി തുടങ്ങി വിവിധ വിഷയങ്ങള്‍ പ്രതിപാദിക്കുന്ന പുസ്തകത്തില്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിതന്നതില്‍ ഗാന്ധിജിയുടെ പങ്കിനെക്കുറിച്ച് യാതൊന്നും പറയുന്നില്ലെന്ന് ത്രിപുര ചരിത്ര സൊസൈറ്റി അംഗം സന്തോഷ് സാഹ പറഞ്ഞു.
അതെസമമയം എന്‍സിഇആര്‍ടിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പുതിയ ഹിസ്റ്ററി സിലബസാണ് ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് ത്രിപുര ബോര്‍ഡ് ഓഫ് സെക്കന്ററി എഡ്യുക്കേഷന്‍ പ്രസിഡന്റ് മിഹിര്‍ ദേബ് പറഞ്ഞു. തങ്ങള്‍ എന്തെങ്കിലും ഒഴിവാക്കുകയോ ഉള്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ നടപടിസ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഇത്തവണത്തെ പാഠപുസ്തകത്തില്‍ നിന്ന് റാണി ലക്ഷ്മിബായി, നേതാജി സുഭാഷ് ചന്ദ്രബോസ് എന്നിവരേയും ഒഴിവാക്കിയിരിക്കുകയാണെന്ന് ചരിത്രകാരന്‍ സുഭാശിഷ് ചൗധരി പറഞ്ഞു.
നേരത്തെ രാജസ്ഥാനിലെ പാഠപുസ്തകങ്ങളില്‍ നിന്ന് ജവഹര്‍ലാല്‍ നെഹ്‌റുവിനെ നീക്കം ചെയ്തത് സംബന്ധിച്ച വിവാദങ്ങള്‍ കേട്ടെടുങ്ങും മുന്‍പാണ് പുതിയ പാഠപുസ്തക വിവാദം ഉയര്‍ന്നിരിക്കുന്നത്.
Post Your Comments