തിരുവനന്തപുരം ● പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് തനിക്കും കുടുംബത്തിനുമെതിരെ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നടത്തുന്ന ദുഷ്പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നല്‍കി. ജോമോന്റെ പ്രചരണം അന്വേഷണം ജിഷ വധക്കേസ് അട്ടിമറിക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ പുതിയ പരാതിയുടെ ഉറവിടം അന്വേഷിക്കണമെന്നും തങ്കച്ചന്‍ പരാതിയില്‍ ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട ജിഷ തങ്കച്ചന്റെ മകളാണെന്നും, കൊലപാതകത്തിന് പിന്നില്‍ തങ്കച്ചന്‍ ആണെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
Post Your Comments