തിരുവനന്തപുരം● കടല്‍ക്കൊല കേസിലെ കേന്ദ്രസര്‍ക്കാര്‍ നിലപാടിനോട് യോജിപ്പില്ലെന്നും കേസില്‍ കേന്ദ്രം കള്ളക്കളി നടത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കടല്‍ക്കൊല കേസിലെ പ്രതിയായ ഇറ്റാലിയന്‍ നാവികന്‍ സാല്‍വത്തോറെ ജിറോണിനെ സ്വന്തം രാജ്യത്തേക്ക് പോകാന്‍ സുപ്രീം കോടതി അനുവാദം നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അന്താരാഷ്ട്ര മധ്യസ്ഥ കോടതിയില്‍ കേസ് തീര്‍പ്പാകും വരെ ഇറ്റലിയില്‍ തുടരാനാണ് സുപ്രീംകോടതി അനുമതി നല്‍കിയിരിക്കുന്നത്. നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സാല്‍വത്തോറെ സുപ്രീം കോടതിയില് ഹര്‍ജി സമര്‍പ്പിച്ചിരുന്നു മാനുഷിക പരിഗണന കണക്കിലെടുത്ത് സാല്‍വത്തോറെയുടെ ഹര്‍ജി കേന്ദ്ര സര്‍ക്കാര്‍ എതിര്‍ത്തില്ല. നാല് വര്‍ഷമായി ഇന്ത്യയിലെ ഇറ്റാലിയന്‍ എംബസിയിലാണ് ജിറോണ്‍ കഴിയുന്നത്.
കേസിലെ മറ്റൊരു പ്രതിയായ മാസിമിലാനോ ലത്തോറെയെ നേരത്തേ ഇറ്റലിയിലേക്കു മടക്കി അയച്ചിരുന്നു. 2012 ഫെബ്രുവരിയിലാണ് കേരള തീരത്തുവച്ച് സാല്‍വത്തോറെയും മാസിമിലാനെയും എന്റിക്ക ലെക്‌സി എന്ന കപ്പലില്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയത്.
Post Your Comments