KeralaNews

ജോമോന്‍ പുത്തന്‍പുരയ്ക്കലിനെതിരെ ജിഷയുടെ അമ്മ; നിയമനടപടി സ്വീകരിക്കും

 

പെരുമ്പാവൂര്‍ : തന്നെയും കോണ്‍ഗ്രസ് നേതാവ് പി.പി തങ്കച്ചനെയും ചേര്‍ത്ത്‌ അപവാദ പ്രചരണം നടത്തുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന്‌ പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിന്‌ ഇരയായി കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി. തന്നെ കാണാന്‍ ഒരു തവണ പോലും വന്നിട്ടില്ലാത്തയാളാണ്‌ ജോമോണെന്നും അടിസ്‌ഥാന രഹിതമായ കഥകളാണ്‌ ഇപ്പോള്‍ ജോമോന്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നതെന്നും രാജേശ്വരി പറഞ്ഞു.

പി.പി തങ്കച്ചന്റെ വീട്ടില്‍ ജിഷയുടെ അമ്മ രാജേശ്വരി ദീര്‍ഘകാലം ജോലി ചെയ്‌തിരുന്നുവെന്നും ജിഷയുടെ പിതാവ് തങ്കച്ചന്‍ ആണെന്നും ജോമോന്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ജിഷയുടെ കൊലപാതകത്തിന് പിന്നില്‍ തങ്കച്ചനാണെന്നും ജോമോന്‍ വെളിപ്പെടുത്തിയിരുന്നു.

അതേസമയം ജിഷയുടെ അമ്മയെ തനിക്ക്‌ അറിയില്ലെന്ന്‌ യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചനും ഇന്ന്‌ പ്രതികരിച്ചു. അവര്‍ തന്റെ വീട്ടില്‍ 20 വര്‍ഷം ജോലിക്കു നിന്നെന്നു പറയുന്നത്‌ ശുദ്ധ കളവാണ്‌. ഒരു ദിവസം പോലും വീട്ടില്‍ ജോലിക്കു നിന്നിട്ടില്ലെന്നും പി.പി. തങ്കച്ചന്‍ പറഞ്ഞു. ജോമോനെതിരെ തങ്കച്ചന്‍ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവിയ്ക്കും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button