അമേരിക്ക: ഒരു അപ്പാര്‍ട്ട്‍മെന്‍റിലുണ്ടായ തീപിടുത്തത്തില്‍ നിന്ന് 18 വര്‍ഷം മുമ്പാണ് ഒരു അഞ്ചു വയസ്സുകാരിയെ പീറ്റര്‍ ഗെറ്റ്സ് എന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ രക്ഷിച്ചത്. വര്‍ഷങ്ങള്‍ക്കിപ്പുറം തന്‍റെ ബിരുദ ദാന ചടങ്ങില്‍ വിശിഷ്ടാതിഥിയായി ആരെ ക്ഷണിക്കണം എന്ന ചോദ്യത്തിന് ജോസിബെല്‍ക്ക് അപ്പാന്‍റേ എന്ന പെൺകുട്ടിയ്ക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. തന്നെ ജീവിതത്തിലേയ്ക്ക് മടക്കി കൊണ്ടുവന്ന പീറ്ററിനെത്തന്നെയാണ് അവള്‍ ക്ഷണിച്ചത്.
98ല്‍ നടന്ന തീപിടുത്തത്തില്‍ നിന്ന് ജോസിബെല്‍ക്കിനെ മാറോടു ചേര്‍ത്ത് പുറത്തേയ്ക്ക് ഓടിയ പീറ്റര്‍ സമയോചിതമായ നല്‍കിയ സിപിആറും പ്രാഥമിക ശുശ്രൂഷകളുമാണ് അവളെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്. ഇരുപത്തിമൂന്നുകാരിയായ ജോസിബെല്‍ക്ക് കഴിഞ്ഞ ആഴ്ച്ച നടന്ന തന്‍റെ ബിരുദദാന ചടങ്ങില്‍ പ്രത്യേകാതിഥിയായി ക്ഷണിച്ചത് പീറ്ററിനെയും കുടുംബത്തിനെയുമാണ്. സര്‍വ്വീസില്‍ നിന്ന് ഇപ്പോള്‍ വിരമിച്ചെങ്കിലും ക്ഷണം സ്വീകരിച്ച് ആ ചടങ്ങില്‍ പങ്കെടുത്തു പീറ്ററും അദ്ദേഹത്തിന്‍റെ കുടുംബവും.
അന്നത്തെ അപകടത്തിന് ശേഷം ജോസിബെല്‍റ്റിനെക്കുറിച്ച് ഇടയ്ക്കെല്ലാം താന്‍ അന്വേഷിക്കാറുണ്ടായിരുന്നു എന്ന് ഗെറ്റ്സ് പറഞ്ഞു. “അവള്‍ അപകടനില തരണം ചെയ്തുവെന്നും ശരിയായ പാതയില്‍ ജീവിതത്തിലേക്ക് വന്നുവെന്നും ഞാന്‍ അറിയുന്നുണ്ടായിരുന്നു”. എന്നാല്‍ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് ജോസിബെല്‍റ്റ് ഇദ്ദേഹത്തെ അന്വേഷിച്ച് കണ്ടെത്തിയത്. ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷം താന്‍ രക്ഷിച്ച ഒരാള്‍ വന്ന് സ്വന്തം വിജയങ്ങളിലും സന്തോഷങ്ങളിലും ഭാഗമാക്കുന്നത് അപൂര്‍വ സംഭവമാണെന്നും ഗെറ്റ്സ് പറഞ്ഞു.
Post Your Comments