NewsInternational

ലോക നഗ്നസൈക്കിളോട്ടത്തിൽ ആദ്യമായി ഒരു ഇന്ത്യൻ യുവതി

ലണ്ടനിൽ നടന്ന ലോക നഗ്ന സൈക്കിളോട്ടത്തിൽ ആദ്യമായി ഒരു ഇന്ത്യൻ യുവതി പങ്കെടുത്തു . മീനൽ ജെയിൻ എന്ന യുവതിയാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുനൂറിലേറെ പേര്‍ പങ്കെടുത്ത നഗ്ന സൈക്കിളോട്ടത്തിലെ ഏക ഇന്ത്യക്കാരിയായത്. പുരുഷന്മാരും സ്ത്രീകളുമുൾപ്പെടെ നിരവധിപേ‍ര്‍ പങ്കെടുക്കുന്ന റാലിയിൽ കഴിയുന്നത്ര നഗ്നരായി സൈക്കിളോടിക്കുകയെന്നതാണ് മുദ്രാവാക്യം.

ലോകത്ത് വ‍ര്‍ദ്ധിച്ചുവരുന്ന പരിസ്ഥിതി ചൂഷണത്തിനെതിരെയൊക്കെയുള്ള പ്രതിഷേധമായാണ് ഇത്തരത്തിൽ ഓരോ വർഷവും നഗ്ന സൈക്കിളോട്ടം നടത്തുന്നത്. ഡൽഹി സ്വദേശിയായ മീനൽ ജെയിൻ ‍‍ഡബ്ലുഎൻബിആർ എന്ന പേരിൽ നടക്കുന്ന ഇതിന്‍റെ ഓര്‍ഗനൈസര്‍ കൂടിയാണ്. ലണ്ടനിൽ ഐ.ടി കമ്പനി മേധാവികൂടിയാണിവർ. ലേഡി ഗോഡിവ എന്ന പേരിൽ ബ്ലോഗെഴുതുന്നുമുണ്ട് പരിസ്ഥിതി പ്രവര്‍ത്തക കൂടിയായ ഇവര്‍. ലണ്ടനിലെ എഫ്.സി.എൻ മാഗസിൻ കവര്‍ ചിത്രവുമായിട്ടുണ്ടിവര്‍

shortlink

Post Your Comments


Back to top button