മിക്കവാറും പേര്‍ ബ്യൂട്ടിപാര്‍ലറുകളില്‍ പോയാല്‍ ചെയ്യുന്ന സൗന്ദര്യസംരക്ഷണ മാര്‍ഗമാണ് ഫേഷ്യല്‍. പലതരം ഫേഷ്യലുകളും നിലവിലുണ്ട്.
എന്നാല്‍ ഫേഷ്യല്‍ ദോഷങ്ങളും വരുത്തും. ഫേഷ്യല്‍ വരുത്തുന്ന ദോഷങ്ങളില്‍ ചിലതിനെക്കുറിച്ചറിയൂ.
ഫേഷ്യലിനുപയോഗിയ്ക്കുന്ന ചില ക്രീമുകളില്‍ കെമിക്കല്‍ അംശം കൂടാന്‍ സാധ്യതയുണ്ട്. ഇത് ചര്‍മത്തിന് അലര്‍ജിയുണ്ടാക്കും.
ഫേഷ്യലില്‍ മൃതകോശങ്ങള്‍ മാറ്റുക, സ്ക്രബ് ചെയ്യുക തുടങ്ങിയവയുണ്ട്. ഇത് അടുപ്പിച്ചു ചെയ്യുന്നത് ചര്‍മത്തിലെ സ്വാഭാവിക ഈര്‍പ്പം ഇല്ലാതാക്കും. ഇത് ചര്‍മത്തെ നശിപ്പിയ്ക്കും. ഇതിലെ കെമിക്കലുകള്‍ മുഖത്ത് ചുവന്ന പാടുകളും മറ്റുമുണ്ടാക്കും. പലര്‍ക്കും ഫേഷ്യല്‍ ചെയ്ത ശേഷം മുഖക്കുരവുണ്ടാകാറുണ്ട്. ബ്ലാക് ഹെഡ്സ് പോലുള്ള നീക്കം ചെയ്യുമ്പോള്‍ ശരിയ്ക്കു ചെയ്തില്ലെങ്കില്‍ ചര്‍മത്തില്‍ മുറിവുകളുണ്ടാകാനുള്ള സാധ്യതയേറെയാണ്. വരണ്ട ചര്‍മമാണ് ഫേഷ്യല്‍ വരുത്തുന്ന മറ്റൊരു ദോഷം.
Post Your Comments