IndiaNews

സത്യപ്രതിജ്ഞയ്ക്ക് നിമിഷങ്ങൾക്ക് മുമ്പ് എം.എല്‍.എ മരിച്ചു

മധുര: തിരുപുറകുട്രം മണ്ഡലത്തിലെ എ.ഐ.എ.ഡി.എം.കെ നിയമസഭാംഗമായ എസ്.എം.സീനിവേൽ സത്യപ്രതിജ്ഞയ്ക്ക് നിമിഷങ്ങൾക്ക് മുമ്പ് അന്തരിച്ചു .വോട്ടെണ്ണലിന്റെ തലേദിവസമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലമുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്ന് സീനിവേലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ 22992 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ച അദ്ദേഹം ഫലം വന്നപ്പോഴും, ജയലളിത സത്യപ്രതിജ്ഞ ചെയ്തപ്പോഴുമെല്ലാം ആശുപത്രിയില്‍ തന്നെയായിരുന്നു. ഒടുവില്‍ മരണത്തിന് കീഴ്പ്പെടുകയായിരുന്നു.

shortlink

Post Your Comments


Back to top button