ജിദ്ദ : സൗദിയ വിമാനം ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് മാതാവിനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന 7 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ജിദ്ദയിലേക്ക് പോകുന്നതിനായി സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ നിന്നാണ് അമ്മയും കുഞ്ഞും സൗദിയ വിമാനത്തില്‍ കയറിയത്. വിമാനം ജിദ്ദയില്‍ ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു.
ജിദ്ദയില്‍ ഇറങ്ങിയ ഉടന്‍ കുഞ്ഞിനെ ഡോക്ടര്‍മാരുടെ അടുത്ത് എത്തിച്ചെങ്കിലും മരിച്ചിരുന്നു. ജന്മനാ കുഞ്ഞിന്റെ ഹൃദയത്തിന് വൈകല്യമുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
Post Your Comments