Kerala

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെതിരെ രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം ● സി.പി.എം അക്രമരാഷ്ട്രീയം അവസാനിപ്പിച്ചില്ലെങ്കില്‍ തെരുവില്‍ നേരിടുമെന്ന കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന ധിക്കാരപരമാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല. മന്ത്രിയും ബി.ജെ.പി. നേതാവുമായ രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന ധിക്കാരപരമാണ്. ഒരു കേന്ദ്രമന്ത്രി ഇത്തരം തരംതാണ പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു. തന്റെ പദവിയെകുറിച്ച് ബോധമില്ലാതെ ഒരു ആര്‍.എസ്.എസ്. പ്രചാരകന്റെ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചതെന്നും രമേശ്‌ ചെന്നിത്തല ഫേസ്ബുക്ക്‌ പോസ്റ്റില്‍ പറഞ്ഞു.

ബി.ജെ.പി.യുടെ ഉത്തരവാദിത്തബോധമില്ലാത്ത ഇത്തരം സമീപനം അംഗീകരിക്കാന്‍ കഴിയില്ല. പ്രവര്‍ത്തകരെ അക്രമത്തിനു പ്രോത്സാഹിപ്പിക്കുന്ന പ്രവണത ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തും. കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പി.യാണെന്ന ചില മുതിര്‍ന്ന ബി.ജെ.പി. നേതാക്കളുടെ ജല്‍പ്പനങ്ങള്‍ ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്.നങ്ങളുടെ സമാധാനജീവിതത്തിന് ഭീഷണിയുയര്‍ത്തുന്ന അക്രമപരമ്പരകള്‍ ബി.ജെ.പിയും സി.പി.എമ്മും അവസാനിപ്പിക്കണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

രമേശ്‌ ചെന്നിത്തലയുടെ ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം

അക്രമികളെ തെരുവില്‍ നേരിടുമെന്ന കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ രവിശങ്കര്‍ പ്രസാദിന്റെ പ്രസ്താവന ധിക്കാരപരമാണ്. ഒരു കേന്ദ്രമന്ത്രി ഇത്തരം തരംതാണ പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു. തന്റെ പദവിയെകുറിച്ച് ബോധമില്ലാതെ ഒരു ആര്‍.എസ്.എസ്. പ്രചാരകന്റെ ഭാഷയിലാണ് അദ്ദേഹം സംസാരിച്ചത്. ബി.ജെ.പി.യുടെ ഉത്തരവാദിത്തബോധമില്ലാത്ത ഇത്തരം സമീപനം അംഗീകരിക്കാന്‍ കഴിയില്ല. പ്രവര്‍ത്തകരെ അക്രമത്തിനു പ്രോത്സാഹിപ്പിക്കുന്ന പ്രവണത ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വിളിച്ചുവരുത്തും. കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പി.യാണെന്ന ചില മുതിര്‍ന്ന ബി.ജെ.പി. നേതാക്കളുടെ ജല്‍പ്പനങ്ങള്‍ ഇന്ത്യയുടെ ഫെഡറല്‍ സംവിധാനത്തോടും ഭരണഘടനയോടുമുള്ള വെല്ലുവിളിയാണ്. ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുന്ന ഇത്തരം പ്രസ്താവനകള്‍ ദുരുദ്ദേശ്യപരമാണ്. ജനങ്ങളുടെ സമാധാനജീവിതത്തിന് ഭീഷണിയുയര്‍ത്തുന്ന അക്രമപരമ്പരകള്‍ ബി.ജെ.പിയും സി.പി.എമ്മും അവസാനിപ്പിക്കണം. വര്‍ഗ്ഗീയതയുടെ വിത്ത് വിതച്ച് അധികാരത്തില്‍ എത്തിയ ബി.ജെ.പിയുടെ ഒരു മന്ത്രിയില്‍ നിന്നും ഇതില്‍കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button