NewsIndia

കേന്ദ്ര മന്ത്രിസഭാ പുനസംഘടന ഉടന്‍ ?

ന്യൂഡല്‍ഹി: അടുത്തവര്‍ഷം ആദ്യം ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രസര്‍ക്കാരിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനായി മന്ത്രിസഭാ പുന:സംഘടന ഉടന്‍ ഉണ്ടായേക്കും. മികച്ച പ്രകടനവും മോശം പ്രകടനവും നടത്തിയവരുടെ പട്ടിക പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും ചേര്‍ന്ന് തയ്യാറാക്കുന്നതായാണ് റിപ്പോര്‍ട്ട്.

പുന:സംഘടന ചര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രിയുടെ വസതിയിലടക്കം യോഗങ്ങള്‍ നടന്നുവരുകയാണ്. യു.പിയില്‍ നിന്നുള്ള പുതുമുഖങ്ങള്‍ മന്ത്രിസഭയില്‍ ഇടം പിടിച്ചേക്കും. ഈ മാസം അവസാനമോ ജൂണ്‍ ആദ്യമോ പുന:സംഘടനയുണ്ടാവുമെന്നാണ് സൂചന.

പ്രധാനമന്ത്രി ഇറാന്‍ സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം തീരുമാനം ഉണ്ടായേക്കും. നിലവില്‍ സഹമന്ത്രിയായ മുഖ്താര്‍ അബ്ബാസ് നഖ്വിക്ക് കാബിനറ്റ് പദവി നല്‍കിയേക്കും. ബിഹാറിലെ മുതിര്‍ന്ന ബി.ജെ.പി നേതാവ് സുശീല്‍കുമാര്‍ മോദിയും കാബിനറ്റില്‍ ഇടം പിടിച്ചേക്കും. സര്‍ക്കാര്‍ നയം നടപ്പാക്കാന്‍ കാര്യമായി ഒന്നും ചെയ്യാന്‍ കഴിയാത്തവരെ ഒഴിവാക്കാനാണ് മോദിയുടെ തീരുമാനം. റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹയ്ക്ക് യു.പി നിയമസഭാ തിരഞ്ഞെടുപ്പിലെ നിര്‍ണായക പങ്ക് പരിഗണിച്ച് കാബിനറ്റ് റാങ്ക് നല്‍കിയേക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button