റാസ് അല്‍ ഖൈമ ● മൊബൈല്‍ ഫോണുകള്‍, ആഭരണങ്ങള്‍, ബ്ലാങ്കറ്റുകള്‍ തുടങ്ങി 61 ഓളം കവര്‍ച്ചകള്‍ നടത്തിയ മൂന്നംഗ സംഘത്തെ റാസ് അല്‍ ഖൈമ പോലീസ് അറസ്റ്റ് ചെയ്തു. ഇവരെല്ലാം ഏഷ്യക്കാരാണ്. മോഷ്ടിച്ച ഒരു മൊബൈല്‍ ഫോണ്‍ വില്പന നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മോഷണ സംഘത്തിലെ ഒരാള്‍ പോലീസ് വലയിലായത്. ഇയാള്‍ വഴിയാണ് പോലീസ് മറ്റു രണ്ട് കൂട്ടാളികളേയും പിടികൂടിയത്. തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്സുകളിലാണ് ഇവര്‍ മോഷണം നടത്തിയിരുന്നതെന്നും എമരാത് അല്‍ യൂം പത്രം റിപ്പോര്‍ട്ട് ചെയ്തു.
Post Your Comments