FootballNewsSports

ശതാബ്ദി കോപ്പ അമേരിക്ക: രണ്ടു പ്രമുഖരെ ഒഴിവാക്കി അര്‍ജന്‍റീന ടീം പ്രഖ്യാപിച്ചു

അമേരിക്കയില്‍ വരുന്ന ജൂണില്‍ നടക്കുന്ന ശതാബ്ദി കോപ്പ അമേരിക്കയില്‍ പങ്കെടുക്കാനുള്ള അര്‍ജന്‍റീന ടീമിനെ പ്രഖ്യാപിച്ചു. ബൊക്ക ജൂനിയേഴ്സിന്‍റെ കാര്‍ലോസ് ടെവസ്, ജുവന്‍റസിന്‍റെ പൌളോ
ഡൈബാല എന്നീ പ്രമുഖരെ ഒഴിവാക്കിയാണ് കോച്ച് ജെറാര്‍ഡോ മാര്‍ട്ടീനോ 23-അംഗ ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

1993-ന് ശേഷം തങ്ങളുടെ ആദ്യ അന്താരാഷ്‌ട്ര കിരീടം ലക്ഷ്യമിട്ടാണ് ‘ആല്‍ബി സെലസ്റ്റെ” എന്ന് ആരാധകര്‍ വിളിക്കുന്ന അര്‍ജന്‍റീന അമേരിക്കയില്‍ പന്തു തട്ടാന്‍ പോകുന്നത്. 2014-ലെ ബ്രസീല്‍
ലോകകപ്പിലും, കഴിഞ്ഞ വര്ഷം ചിലിയില്‍ വച്ചു നടന്ന കോപ്പ അമേരിക്കയിലും ഫൈനലില്‍ പരാജയം രുചിക്കേണ്ടി വന്നത് ലോകമെങ്ങുമുള്ള അര്‍ജന്‍റീന ആരാധകരെ കടുത്ത നിരാശയിലേക്ക്
തള്ളിവിട്ടിരുന്നു.

ടീം താഴെപ്പറയും പ്രകാരമാണ്:

ഗോള്‍കീപ്പര്‍മാര്‍: സെര്‍ജിയോ റൊമേറോ (മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്), നഹുല്‍ ഗുസ്മാന്‍ (ടിഗ്രെസ്), മരിയാനോ അന്‍ഡുജാര്‍ (എസ്റ്റൂഡിയന്‍റസ്)

ഡിഫന്‍ഡര്‍മാര്‍: ഫാക്കുണ്ടോ റോക്കാന്‍ഗ്ലിയ (ഫിയൊറെന്‍റീന), മാര്‍ക്കോസ് റോഹോ (മാഞ്ചെസ്റ്റര്‍ യുണൈറ്റഡ്), നിക്കോളാസ് ഓട്ടമെന്‍ഡി (മാഞ്ചെസ്റ്റര്‍ സിറ്റി), റമിറോ ഫ്യൂനെസ് മോറി (ഏവര്‍ട്ടന്‍),
ഗബ്രിയേല്‍ മെര്‍ക്കാഡോ (റിവര്‍ പ്ലേറ്റ്), ജോനാഥന്‍ മൈദാന (റിവര്‍ പ്ലേറ്റ്), വിക്ടര്‍ ക്യുവെസ്റ്റ (ഇന്‍ഡിപെന്‍ഡന്‍റെ)

മിഡ്ഫീല്‍ഡേഴ്സ്: ഹാവിയര്‍ മഷെരാനോ (ബാഴ്‌സലോണ), അഗസ്റ്റോ ഫെര്‍ണാണ്ടസ് (അത്ലെറ്റിക്കോ മാഡ്രിഡ്), മത്തിയാസ് ക്രെയിന്‍വെറ്റര്‍ (അത്ലെറ്റിക്കോ മാഡ്രിഡ്), എവര്‍ ബനേഗ (സെവിയ), ലൂക്കാസ്
ബിഗ്ലിയ (ലാസിയോ), എറിക് ലമേല (ടോട്ടന്‍ഹാം), ഹാവിയര്‍ പസ്റ്റോറെ (പാരീസ് സെന്‍റ് ജെര്‍മ്മന്‍)

ഫോര്‍വേഡുകള്‍: ലയണല്‍ മെസ്സി (ബാഴ്‌സലോണ), ഗോണ്‍സാലോ ഹിഗ്വെയ്ന്‍ (നാപ്പോളി), സെര്‍ജിയോ അഗ്യൂറോ (മാഞ്ചെസ്റ്റര്‍ സിറ്റി), ആംഗല്‍ ഡി മരിയ (പാരീസ് സെന്‍റ് ജെര്‍മ്മന്‍), നിക്കോളാസ്
ഗയ്റ്റാന്‍ (ബെന്‍ഫിക്ക), എസെക്വിയല്‍ ലാവേസി (ഹെബെയ് ഫോര്‍ച്യൂണ്‍)

shortlink

Related Articles

Post Your Comments

Related Articles


Back to top button