മനാമ : വഴിയില്‍ നിന്നും കളഞ്ഞുകിട്ടിയ പണം തിരികെ ഏല്‍പ്പിച്ച് മാതൃകയായ മലയാളിയ്ക്ക് ബഹ്‌റൈന്‍ അധികൃതരുടെ ആദരം. തൃശൂര്‍ ചെറുതുരുത്തി വള്ളത്തോള്‍ നഗര്‍ സ്വദേശി എം.എം.അബൂബക്കറിനെയാണ് സതേണ്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഖലീഫ ബിന്‍ അഹ്മദ് ആല്‍ ഖലീഫ പ്രശംസാ പത്രവും ക്യാഷ് അവാര്‍ഡും നല്‍കി ആദരിച്ചത്.
25 വര്‍ഷമായി ബഹ്‌റൈനില്‍ ജോലി നോക്കുകയാണ് അബൂബക്കര്‍. കഴിഞ്ഞ പന്ത്രണ്ടിന് ഈസ്റ്റ് റിഫയിലെ റോഡില്‍ നിന്നാണ് ഒരുകെട്ട് നോട്ടുകള്‍ അബൂബക്കറിന് ലഭിച്ചത്. തുടര്‍ന്ന് തുക അബൂബക്കര്‍ ഈസ്റ്റ് റിഫ പൊലീസ് സ്റ്റേഷനില്‍ ഏല്‍പ്പിച്ച് മടങ്ങുകയായിരുന്നു. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോഴാണ് പൊലീസ് സ്റ്റേഷനില്‍ നിന്ന് അബൂബക്കറിനെ വിളിച്ച് ആദരമൊരുക്കുന്ന കാര്യം അറിയിച്ചത്. പണം നഷ്ടപ്പെട്ടയാളുടെ വേദന മാറ്റാന്‍ തന്റെ പ്രവൃത്തി ഉപകരിക്കുമെന്ന് മാത്രമേ കരുതിയിരുന്നുള്ളൂവെന്നും ആദരവ് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും അബൂബക്കര്‍ പറഞ്ഞു. ഇന്ത്യക്കാരുടെ സത്യസന്ധതയുടെ തെളിവാണ് ഈ സംഭവമെന്ന് പോലീസ് മേധാവി പറഞ്ഞതായും അബൂബക്കര്‍ പറഞ്ഞു.
ബഹ്റൈനില്‍ ഒരു റിയല്‍ എസ്റ്റേറ്റ് സ്ഥാപനത്തില്‍ പി.ആര്‍.ഒ.ആയി ജോലി നോക്കുകയാണ് അബൂബക്കര്‍.
Post Your Comments