ദുബായ് : ഭര്‍ത്താവിന്റെ മൊബൈല്‍ പരിശോധിച്ച യുവതിക്ക് ശിക്ഷ നാടു കടത്തല്‍. യു.എ.ഇ കോടതിയാണ് വിചിത്രമായ ഈ ഉത്തരവ് നടത്തിയത്. അനുമതിയില്ലാതെ ഭാര്യ തന്റെ ഫോണ്‍ പരിശോധിച്ചെന്നും അതിലെ ചിത്രങ്ങള്‍ മറ്റൊരു ഫോണിലേക്ക് പകര്‍ത്തിയെന്നുമുള്ള ഭര്‍ത്താവിന്റെ പരാതിയിലാണ് കേസെടുത്തത്. നാടുകടത്തല്‍ ശിക്ഷയോടൊപ്പം യുവതിക്ക് 1.5 ലക്ഷം ദിര്‍ഹം (ഏകദേശം 27 ലക്ഷം രൂപ) പിഴയും ചുമത്തിയിട്ടുണ്ട്.
പരസ്ത്രീ ബന്ധം സംശയിക്കുന്നതിനാലാണ് ഫോണ്‍ പരിശോധിച്ചതെന്നായിരുന്നു യുവതിയുടെ മൊഴി. സ്ത്രീകള്‍ ഭര്‍ത്താവിന്റെ അനുമതിയില്ലാതെ മൊബൈല്‍ ഫോണ്‍ പരിശോധിക്കുന്നത് സൗദി അറേബ്യയിലും കുറ്റകരമാണ്. അനുമതിയില്ലാതെ ഫോണ്‍ പരിശോധിക്കുന്നത് വ്യക്തി സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണെന്നു നിരീക്ഷിച്ച അജ്മാനിലെ ക്രിമിനല്‍ കോടതി യു.എ.ഇയിലെ സൈബര്‍ നിയമപ്രകാരമാണ് ശിക്ഷ വിധിച്ചത്.
Post Your Comments