ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ ഖുറാന്‍ പാരായണത്തിനിടെ പ്രവാസി മലയാളി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. പെരിന്തല്‍മണ്ണ കാപ്പ് മേല്‍കുളങ്ങര മുഹമ്മദ് വൈശ്യര്‍ (52) ആണ് മരിച്ചത്. 25 വര്‍ഷമായി സൗദിയിലുള്ള ഇദ്ദേഹം ഷറഫിയ്യയില്‍ എയര്‍കണ്ടീഷന്‍ വര്‍ക്ഷോപ്പ് നടത്തുകയായിരുന്നു. ജോലി കഴിഞ്ഞ് മഗ്രിബ് നമസ്കാരത്തിനായി ബാങ്കിന് മുമ്പെ ഷറഫിയ്യ ഇംപാല ഹോട്ടലിന് പിറകിലുള്ള പളളിയിലത്തെിയതായിരുന്നു. പള്ളിയില്‍ ഖുര്‍ആന്‍ ഓതിക്കൊണ്ടിരിക്കെയാണ് മരണം സംഭവിച്ചത്. ഖദീജയാണ് ഭാര്യ. മക്കള്‍ : സീനത്ത് (ജിദ്ദ), ഹസനത്ത്, സുഹ്റ, അനീസുദ്ദീന്‍, ഫരീദുദ്ദീന്‍. മരുമക്കള്‍: ഷാഫി ഒലിപ്പുഴ (ജിദ്ദ), ഇസ്മാഈല്‍ അലനല്ലൂര്‍ (ജിദ്ദ), സലാം ഉച്ചാരക്കടവ്.
Post Your Comments