ദമാം : ദേശിയ വിമാനക്കമ്പനിയായ എയര്‍ഇന്ത്യയുടെ ചെലവ് കുറഞ്ഞ സര്‍വീസായ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദമാം-കൊച്ചി സര്‍വീസ് ശനിയാഴ്ച ആരംഭിക്കും. ആഴ്ചയില്‍ മൂന്ന് ദിവസമാണ് സര്‍വീസ്. ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളിലാണ് വിമാന സര്‍വീസ്. രാത്രി രണ്ട് മണിക്ക് കൊച്ചിയില്‍ നിന്നും പുറപ്പെട്ട് പുലര്‍ച്ചെ പ്രാദേശിക സമയം നാലു മണിക്ക് വിമാനം ദമ്മാമിലെത്തും. തിരകെയുള്ള വിമാനം രാവിലെ അഞ്ച് മണിയോടെ ദമാമില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടും.
നിലവില്‍ ദമാമില്‍ നിന്ന് കോഴിക്കോട്, മംഗലാപുരം വിമാനത്താവളത്തിലേക്ക് മാത്രമാണ് എക്‌സ്പ്രസ് നേരിട്ടുള്ള യാത്ര നടത്തുന്നത്. റമദാന്‍ ,സ്‌കൂള്‍ വെക്കേഷന്‍ സമയത്ത് തന്നെ പുതിയ സര്‍വീസ് ആരംഭിക്കുന്നത് ഈ റൂട്ടിലെ യാത്രക്കാര്‍ക്ക് ഏറെ ആശ്വസകരമാണ്. 170 സീറ്റുള്ള ബോയിംഗ് 737 വിമാനത്തില്‍ ഒരു യാത്രക്കാരന് 30 കിലോ ബാഗേജും 7 കിലൊ ഹാന്‍ഡ് ബാഗേജും അനുവദിക്കുന്നുണ്ട്.
Post Your Comments