India

പ്രിന്‍സസ് പാര്‍ക്ക് ദേശീയ യുദ്ധസ്മാരകമാക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി : ഇന്ത്യാഗേറ്റ് പരിസരത്തെ പ്രിന്‍സസ് പാര്‍ക്ക് ദേശീയ യുദ്ധസ്മാരകമാക്കാനൊരുങ്ങുന്നു. പ്രിന്‍സസ് പാര്‍ക്ക് സമുച്ചയം മ്യൂസിയത്തിന് അനുയോജ്യമെന്ന് ഉന്നതാധികാര സമിതി കേന്ദ്രമന്ത്രിസഭയ്ക്ക് റിപ്പോര്‍ട്ട് നല്‍കി.

ഇന്ത്യാഗേറ്റ് പരിസരത്ത് ദേശീയ യുദ്ധസ്മാരകം മ്യൂസിയം നിര്‍മിക്കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയിരുന്നു. യുദ്ധസ്മാരകവും മ്യൂസിയവും നിര്‍മിക്കാനായി 500 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. അഞ്ചു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും. സ്വാതന്ത്ര്യാനന്തരം രാജ്യരക്ഷയ്ക്കായി രക്തസാക്ഷിത്വം വരിച്ച 22,500 സൈനികരുടെ സ്മരണയ്ക്കായാണ് ദേശീയ യുദ്ധസ്മാരക മ്യൂസിയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button