Kerala

പിണറായിക്കെതിരെ ഗുരുതര ആരോപണവുമായി പി.സി.ജോര്‍ജ്ജ്

പൂഞ്ഞാര്‍ ● നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ ധര്‍മടത്ത് നിന്നും വിജയിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ ആരോപണവുമായി പൂഞ്ഞാറില്‍ സ്വന്തന്ത്രനായി മത്സരിച്ച് വിജയിച്ച പി.സി.ജോര്‍ജ്ജ്. 17,000 കള്ളവോട്ട് ചെയ്താണ് പിണറായി ധര്‍മടം മണ്ഡലത്തില്‍ ജയിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. വിഎസിനെ മുന്നില്‍ നിര്‍ത്തിയാണ് ഇടതുപക്ഷത്തിന്റെ നേട്ടമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ധര്‍മടത്ത് വ്യാപകമായി കള്ളവോട്ട് നടന്നതായുള്ള ആരോപണം ഉയര്‍ന്നിരുന്നു. കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

shortlink

Post Your Comments


Back to top button