India

മരിച്ച വൃദ്ധയ്ക്ക് സംസ്‌കാരച്ചടങ്ങിനിടെ ജീവന്‍ വെച്ചു

മൈസൂരു : മരിച്ച വൃദ്ധയ്ക്ക് സംസ്‌കാരച്ചടങ്ങിനിടെ ജീവന്‍ വെച്ചു. മൈസൂരുവിലെ ബാസവേശ്വര്‍ സ്വദേശിനിയായ പദ്മ ഭായി ലോദ(59)യാണ് ബന്ധുക്കളേയും നാട്ടുകാരേയും ഞെട്ടിച്ചത്. മൈസൂരുവിലെ ബാസവേശ്വര്‍ റോഡിലാണ് സംഭവം.

മൃതദേഹം വീട്ടില്‍ കൊണ്ടുവന്ന ശേഷം ബന്ധുക്കള്‍ അന്ത്യകര്‍മ്മങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. പദ്മ ഭായി മരിച്ചതായി പത്രത്തില്‍ പരസ്യം നല്‍കുകയും ചെയ്തു. സംസ്‌കരിക്കുന്നതിനായി മൃതദേഹം കൊണ്ടുപോകാന്‍ ഒരുങ്ങിയപ്പോഴാണ് ബന്ധുക്കളിലൊരാള്‍ പദ്മ ഭായിക്ക് പള്‍സ് ഉള്ളതായി കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ ഞായറാഴ്ച പദ്മ ഭായിയെ കടുത്ത നെഞ്ചുവേദനയെത്തുടര്‍ന്ന് മൈസൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടര്‍മാരുടെ പരിശോധനയില്‍ പദ്മ ഭായിയുടെ തലച്ചോറില്‍ രക്തസ്രാവം ഉള്ളതായി കണ്ടെത്തി. ശരീരത്തിലെ പ്രധാന അവയവങ്ങളെല്ലാം പ്രവര്‍ത്തന രഹിതമാണെന്നും ഡോക്ടര്‍മാര്‍ വിധിയെഴുതി. തുടര്‍ന്ന് പദ്മ ഭായിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിന് പിന്നാലെ പദ്മ ഭായി ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചതായി ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടം ചെയ്യാതെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയായിരുന്നു. പദ്മ ഭായി സുഖം പ്രാപിച്ചു വരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button