Technology

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണയുമായി ആപ്പിളിന്റെ സോഫ്റ്റ് വെയര്‍ ലബോറട്ടറി

ന്യൂഡല്‍ഹി : സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണയുമായി ആപ്പിളിന്റെ സോഫ്റ്റ് വെയര്‍ ലബോറട്ടറി. ബംഗുരുവിലാണ് ലബോറട്ടറി സ്ഥാപിക്കാനൊരുങ്ങുന്നത്. ഐഒഎസിന് ആവശ്യമായ ആപ്പുകള്‍ വികസിപ്പിക്കുന്ന ആയിരക്കണക്കിന് ഡവലപ്പര്‍മാര്‍ ഇന്ത്യയിലുണ്ട്. ഇവര്‍ക്ക് ഈ രംഗത്ത് വൈദഗ്ധ്യം നല്‍കുന്നതോടൊപ്പം, പിന്തുണയും വാഗ്ദാനം ചെയ്യുകയാണ് ലബോറട്ടറിയുടെ ലക്ഷ്യം. ഡിസൈന്‍, ഗുണനിലവാരം, പ്രകടനം, എന്നിവ മെച്ചപ്പെടുത്താനും ആപ്പിള്‍ ഇവരെ സഹായിക്കും.

ഇന്ത്യയിലെത്തിയ ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക് ഇന്ന് ഹൈദരാബാദില്‍ സാങ്കേതിക വികസന കേന്ദ്രം തുറക്കും. കമ്പനിയുടെ മാപ്പ് ഇവിടെയാകും പ്രവര്‍ത്തിക്കുക. മുതല്‍മുടക്ക് 150 കോടി രൂപ. ഐസി.ഐസി.ഐ ബാങ്ക് എംഡിയും സി.ഇ.ഒയുമായ ചന്ദ കൊച്ചാര്‍, മുകേഷ് അംബാനിയുടെ മകന്‍ ആനന്ദ് അംബാനി എന്നിവരുമായി ചര്‍ച്ച നടത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഈ ആഴ്ച ചര്‍ച്ച നടത്തും.

ആഗോളതലത്തില്‍ പുതിയ ആപ്പുകള്‍ വികസിപ്പിക്കാനും ലബോറട്ടറി അവസരമൊരുക്കും. ആഴ്ചതോറും ഡവലപ്പര്‍മാരുമായി ആപ്പിളിന്റെ വിദഗ്ധ സംഘം കൂടിക്കാഴ്ച നടത്തി പ്രവര്‍ത്തനം വിലയിരുത്തും. കമ്പനിയുടെ ഐഒഎസ് പ്ലാറ്റ്‌ഫോമിന്റെ വികസനത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്കും ലബോറട്ടറി സഹായകമാകും. അടുത്ത വര്‍ഷം ആദ്യം ഇത് പ്രവര്‍ത്തിച്ച് തുടങ്ങുമെന്ന് ആപ്പിള്‍ അറിയിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button