റിയാദ് ● സൗദി അറേബ്യയില്‍ ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഹൗസ് ഡ്രൈവര്‍മാര്‍ക്കുള്ള വിസ നിര്‍ത്തലാക്കി .ഇന്ത്യ ,പാകിസ്‌ഥാന്‍ ,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങള്‍ക്ക് അനുവദിച്ച ക്വാട്ട തീര്‍ന്നതിനാലാണ് നടപടി. ത് സംബന്ധിച്ച കൃത്യമായ കണക്കുകള്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഡാറ്റാ ബാങ്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നിശ്‌ചിത അനുപാതം വിസ അനുവദിച്ച് കഴിഞ്ഞ രാജ്യങ്ങളിലേക്ക് വീണ്ടും വിസ അനുവദിക്കണമെങ്കില്‍ സാഹചര്യം മാറണം. ഹൗസ് ഡ്രൈവര്‍മാരെ ആവശ്യമുള്ളവര്‍ തികയാത്ത മറ്റ് രാജ്യങ്ങളില്‍ നിന്നുളളവരെ നിയമിക്കാമെന്ന് തൊഴില്‍ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
30 ലക്ഷം ഇന്ത്യക്കാര്‍ ജോലി നോക്കുന്ന സൗദിയില്‍ അഞ്ച് ലക്ഷത്തോളം ഹൗസ് ഡ്രൈവര്‍മാര്‍ ഉണ്ടെന്നാണ് കണക്ക്. ഇവരില്‍ ഭൂരിപക്ഷവും മലയാളികളുമാണ്. ഇവരുടെ ജോലിയില്‍ സ്വദേശികളും സംതൃപ്‌തരാണ്. അതിനാല്‍ തന്നെ ഇന്ത്യക്കാരായ ഹൗസ് ഡ്രൈവര്‍മാരെ നിയമിക്കാനാണ് സ്വദേശികള്‍ കൂടതല്‍ താല്‍പര്യവും.
Post Your Comments