KeralaNews

വൃദ്ധയെ പോളിംഗ് ബൂത്തിലുപേക്ഷിച്ചു ബന്ധുക്കൾ മുങ്ങി

പ്രായമായവരെ അനാഥനാലയങ്ങളിൽ ഉപേക്ഷിക്കുന്നത് സ്ഥിരം വാർത്തയാണ് . എന്നാൽ പോളിംഗ് ബൂത്തിലുപേക്ഷിച്ചു പോകുന്നത് ഇതാദ്യമായിരിക്കും . ഓടനാവട്ടത്തെ138- ാംനമ്പര്‍ ബൂത്തിലാണ് സംഭവം.ഓടനാവട്ടം ലക്ഷംവീട് കോളനിയില്‍ ദേവകിയമ്മ(90)യെയാണ് ബന്ധുക്കള്‍ പോളിങ് ബൂത്തില്‍ ഉപേക്ഷിച്ചത്.

രാവിലെ ബന്ധുക്കളാണ് വോട്ടിനായി ദേവകിയമ്മയെ കൊണ്ടുവന്നത്. വോട്ടിടുംവരെ അവര്‍ ഒപ്പമുണ്ടായിരുന്നു. പുറത്തിറങ്ങിയപ്പോഴേക്കും ബന്ധുക്കളെ കാണാനില്ല. വൈകുംവരെ കാത്തിരുന്നിട്ടും ആരും എത്തിയില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ പോയിട്ടും ബൂത്തിനുമുന്നില്‍ ദേവകിയമ്മ ബാക്കിയായി. നാല് മക്കളാണ് അവര്‍ക്കുണ്ടായിരുന്നത്. മൂന്നുപേര്‍ മരിച്ചു. ഒരാള്‍ അടുത്തകാലത്ത് ജയിലിലുമായി. തങ്ങള്‍ക്ക് ബാധ്യതയായ ദേവകിയമ്മയെ ഒഴിവാക്കാന്‍ ബന്ധുക്കള്‍ തിരഞ്ഞെടുത്തത് ഇലക്ഷന്‍ ദിനമായിരുന്നു.

രാത്രി വൈകിയിട്ടും ആരെയും കാണാത്തതിനെ തുടർന്ന് പഞ്ചായത്ത് മെമ്പറും നാട്ടുകാരും ചേർന്ന് ദേവകിയമ്മയെ കലയപുരം സങ്കേതത്തിൽ അഭായമൊരുക്കി .

shortlink

Post Your Comments


Back to top button