Gulf

ദമാമിലേക്ക് കൂടുതല്‍ സര്‍വീസുമായി ജെറ്റ് എയര്‍വേയ്സ്

ന്യൂഡല്‍ഹി ● സൗദി അറേബ്യന്‍ നഗരമായ ദമാമിലേക്ക് അടുത്തമാസം മുതല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്സ്.

ഡല്‍ഹി, മുംബൈ എന്നിവിടങ്ങളില്‍ നിന്നാണ് പുതിയ ഓരോ പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കുന്നത്. ജൂണ്‍ 9 മുതലാണ് പുതിയ സര്‍വീസുകള്‍ തുടങ്ങുന്നതെന്നും ജെറ്റ് എയര്‍വേയ്സ് പ്രസ്താവനയില്‍ അറിയിച്ചു.

നിലവില്‍ ജെറ്റ് എയര്‍വേയ്സ് ഡല്‍ഹിയില്‍ നിന്നും മുംബൈയില്‍ നിന്നും ഓരോ പ്രതിദിന സര്‍വീസുകള്‍ സൗദിയിലെ പ്രധാന തുറമുഖ നഗരമായ ദമാമിലേക്ക് നടത്തുന്നുണ്ട്.

 ഈ രണ്ട് മെട്രോ നഗരങ്ങള്‍ കൂടാതെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ നിന്നും ജെറ്റ് എയര്‍വേയ്സ് ദമാമിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button