Kerala

മധുവിധു കഴിഞ്ഞെത്തിയ നവവധു എയര്‍പോര്‍ട്ടില്‍ നിന്നും മുങ്ങി

ന്യൂഡല്‍ഹി: ഭര്‍ത്താവുമൊത്ത് മധുവിന് ശേഷം മടങ്ങിയെത്തിയ നവവധു വിമാനത്താവളത്തില്‍ നിന്നും മുങ്ങിയതായി പരാതി. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് യുവതിയെ കാണാതായത്. മധുവിധുവിനു ശേഷം ഭര്‍ത്താവുമൊത്ത് ഡാര്‍ജിലിംഗില്‍നിന്നും ഡല്‍ഹി വഴി ലക്നോയിലേക്കുപോകാന്‍ എത്തിയ യുവതിയെയാണ് കാണാതായത്.

ഡാര്‍ജിലിംഗില്‍നിന്നും സ്പൈസ് ജെറ്റ് വിമാനത്തിലാണ് ഇരുവരും ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ഫോണും പഴ്സും ഭര്‍ത്താവിന്റെ പക്കല്‍ ഏല്‍പ്പിച്ച ശേഷം ബാത്ത്റൂമിലേക്കെന്ന്‍ പറഞ്ഞു പോയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് യുവാവ് സിഐഎസ്എഫ് അധികൃതര്‍ക്ക് പരാതി നല്‍കി.

സിസിടിവി പരിശോധനയില്‍ യുവതി വേഷം മാറി കടന്നുകളഞ്ഞതായി മനസിലായി. സാരി ധരിച്ച യുവതി ടോയിലറ്റിനുള്ളില്‍ പ്രവേശിക്കുന്നതും പര്‍ദ ധരിച്ച് തിരികെ ഇറങ്ങിവരുന്നതുമാണ് സിസിടിവി ദൃശ്യങ്ങളില്‍നിന്നും മനസിലാക്കാനായത്. പിന്നീട് ഇവര്‍ വിഐപി പാര്‍ക്കിംഗ് ഏരിയായില്‍ എത്തുകയും ഇവിടെ കാത്തുനിന്ന ഒരാളുമായി പോകുകയും ചെയ്യുന്നതും കാമറയില്‍ കണ്ടെത്തി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Post Your Comments


Back to top button