ഖോര്‍ഫക്കാന്‍ ● കിഴക്കന്‍തീര നഗരമായ ഖോര്‍ഫക്കാനില്‍ സംഘര്‍ഷത്തിലെര്‍പ്പെട്ട 17 പേര്‍ക്ക് 15 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. ഏകദേശം ആറു മാസം മുന്‍പാണ് 15 എമിറാത്തികളും രണ്ട് പ്രവാസികളുമടങ്ങിയ സംഘം തോക്കുകളും, കത്തികളും വാളുകളുമായി തമ്മില്‍ ഏറ്റുമുട്ടിയത്. സംഭവത്തില്‍ ഇവരില്‍ അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം രണ്ട് പ്രവാസികളെ യു.എ.ഇയില്‍ നിന്ന് നാടുകടത്താനും ഖോര്‍ഫക്കാനിലെ കോടതി ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments