Kerala

ബി.ജെ.പി എല്‍.ഡി.എഫിന് വോട്ട് മറിച്ചു – കെ.കെ.രമ

കോഴിക്കോട്‌ ● വടകരയില്‍ ബി.ജെ.പി എല്‍.ഡി.എഫിന് വോട്ട് മറിച്ച് നല്‍കിയെന്ന് ആര്‍.എം.പി നേതാവും വകടകരയിലെ ആര്‍.എം.പി സ്ഥാനാര്‍ഥിയുമായ കെ.കെ.രമ. വടകരയില്‍ ആര്‍.എം.പി വിജയിച്ചു കഴിഞ്ഞെന്നും രമ പറഞ്ഞു. സ്ഥാനാര്‍ഥിത്വത്തിലൂടെ പൊതുസമൂഹത്തിന്റെ അംഗീകാരം കിട്ടിക്കഴിഞ്ഞു. ടിപിയെ വധിച്ചവര്‍ക്കെതിരെ നിയമസഭയില്‍ ശബ്ദിക്കാന്‍ അവസരം കിട്ടിയാല്‍ അതാണ് ഏറ്റവും വലിയ അംഗീകാരമെന്നും അവര്‍ വ്യക്തമാക്കി.

ആര്‍എംപിയെ കുറിച്ച്‌ പറയാന്‍ സിപിഎമ്മിന്‌ അവകാശമില്ല. പി.ജയരാജനെ കോഴിക്കോട്‌ പ്രചരണത്തിന്‌ ഇറക്കിയത്‌ സിപിഎമ്മിന്‌ തിരിച്ചടിയാകുമെന്നും കെ.കെ രമ പറഞ്ഞു. എല്‍.ഡി.എഫ് വന്നത് കൊണ്ട് കേരളത്തിന് പ്രത്യേകിച്ച് ഗുണമൊന്നുമുണ്ടാവില്ല, അക്രമം വര്‍ധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button