തിരുവനന്തപുരം : കേരളത്തില്‍ ഇടതിന് നേരിയ മുന്‍തൂക്കമെന്ന് ന്യൂസ് എക്സ് – ടുഡേയ്സ് ചാണക്യ സര്‍വേ. 49 ശതമാനം ജനങ്ങളും ഭരണമാറ്റം ആഗ്രഹിക്കുന്നുവെന്നും ന്യൂസ് എക്സിനു വേണ്ടി ടുഡേയ്സ് ചാണക്യ നടത്തിയ എക്സിറ്റ് പോള്‍ സര്‍വേ പറയുന്നു. എല്‍.ഡി.എഫിന് 75 സീറ്റുകള്‍ സര്‍വേ പ്രവചിക്കുന്നു. (ഇതില്‍ 9 വരെ സീറ്റുകള്‍ കൂടുകയോ കുറയുകയോ ചെയ്യാം) യു.ഡി.എഫിന് 57 സീറ്റുകളും (ഇതില്‍ 9 വരെ സീറ്റുകള്‍ കൂടുകയോ കുറയുകയോ ചെയ്യാം) ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യത്തിന് എട്ടു സീറ്റുകള്‍ വരെ ടുഡേയ്സ് ചാണക്യ സര്‍വേ പ്രവചിക്കുന്നു. ഇതില്‍ ഇതില്‍ 4 വരെ സീറ്റുകള്‍ കൂടുകയോ കുറയുകയോ ചെയ്യാം.
42 ശതമാനം വോട്ടുവരെ എല്‍.ഡി.എഫ് നേടും. 37 ശതമാനം വോട്ടുകള്‍ യു.ഡി.എഫും ബി.ജെ.പി 15 ശതമാനം വോട്ടുകളും നേടും. ഇതില്‍ മൂന്നു ശതമാനം വരെ കൂടുകയോ കുറയുകയോ ചെയ്യാമെന്നും സര്‍വേ പറയുന്നു.
നിലവിലെ മുഖ്യമന്ത്രി മികച്ചതെന്ന് 35 ശതമാനം പേര് അഭിപ്രായപ്പെട്ടു. 31 ശതമാനം പേര് വളരെ മോശമെന്നും അഭിപ്രായം രേഖപ്പെടുത്തി. ശരാശരിയെന്ന് വിലയിരുത്തിയത് 24 ശതമാനം പേരാണ്.
നായര്‍ അടക്കുമുള്ള മുന്നോക്ക വിഭാഗങ്ങളില്‍ 34% പേരുടെ പിന്തുണ എല്‍.ഡി.എഫിനുണ്ട്. യു.ഡി.എഫിനെ 25% പേരും ബി.ജെ.പിയെ 29 ശതമാനം പേരും പിന്തുണയ്ക്കുന്നു. ഇഴവരുടെ പിന്തുണയില്‍ എല്‍.ഡി.എഫ് തന്നെയാണ് മുന്നില്‍ . 49 ശതമാനം ഈഴവര്‍ എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍ വെറും 12 ശതമാനം പേരാണ് യു.ഡി.എഫിനെ പിന്തുണയ്ക്കുന്നത്. ബി.ജെ.പിയ്ക്ക് 30 ശതമാനം ഈഴവരുടെ പിന്തുണയുണ്ട്.
പട്ടിക ജാതി വിഭാഗത്തില്‍ 59 ശതമാനം പേര് എല്‍.ഡി.എഫിനെ പിന്തുണയ്ക്കുന്നു. 23 ശതമാനം പേര് യു.ഡി.എഫിനേയും 11 ശതമാനം പേര് ബി.ജെ.പിയേയും പിന്തുണയ്ക്കുന്നു.
മുസ്ലിം ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണയില്‍ യു.ഡി.എഫ് തന്നെയാണ് ഇപ്പോഴും മുന്നില്‍ 57 ശതമാനം മുസ്ലിങ്ങളുടെയും 58 ശതമാനം ക്രിസ്ത്യാനികളുടെയും പിന്തുണ യു.ഡി.എഫിനുണ്ട്. അതേസമയം എല്‍.ഡി.എഫിന് 33 ശതമാനം മുസ്ലിങ്ങളുടെയും 30 ശതമാനം ക്രൈസ്തവരുടെയും പിന്തുണയാണുള്ളത്. 2 ശതമാനം മുസ്ലിങ്ങളും 7 ശതമാനം ക്രിസ്ത്യാനികളുമാണ് എന്‍.ഡി.എ സഖ്യത്തെ പിന്തുണയ്ക്കുന്നത്.
Post Your Comments