Kerala

വി.എസ് വോട്ട് ചെയ്യുന്നത് ജി. സുധാകരന്‍ എത്തിനോക്കിയെന്ന് ആക്ഷേപം

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ വോട്ട് ചെയ്യുന്നത് സി.പി.എം നേതാവ് ജി. സുധാകരന്‍ എത്തിനോക്കിയെന്ന് ആക്ഷേപം . യു.ഡി.എഫാണ് പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്.

രാവിലെ തന്റെ മണ്ഡലമായ മലമ്പുഴയില്‍ പര്യടനം നടത്തിയ വി.എസ് ഉച്ചയ്ക്ക് ശേഷമാണ് വോട്ട് ചെയ്യാന്‍ ആലപ്പുഴയില്‍ എത്തിയത്. ആലപ്പുഴയിലെ പറവൂര്‍ ഗവ. സ്‌കൂളില്‍ വോട്ട് ചെയ്യാന്‍ കുടുംബസമ്മേതമാണ് എത്തിയത്. ജി.സുധാകരനും ഒപ്പമുണ്ടായിരുന്നു. വി.എസിനോടൊപ്പം വോട്ടിംഗ് മെഷീന്‍ വരെ സുധാകരനും മകന്‍ അരുണ്‍ കുമാറും അനുഗമിച്ചിരുന്നു. ഇതാണ് യു.ഡി.എഫ് ആക്ഷേപത്തിന് കാരണം. സുധാകരന്‍ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് യു.ഡി.എഫ് ആരോപിച്ചു.

shortlink

Post Your Comments


Back to top button